തൊഴില്‍ മേഖലയിലുള്ള വിദേശികളുടെ ആധിപത്യം ഒഴിവാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു; ഇന്ത്യക്കാര്‍ക്കടക്കം കനത്ത തിരിച്ചടിയാകും

തൊഴില്‍ മേഖലയിലുള്ള വിദേശികളുടെ ആധിപത്യം ഒഴിവാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു; ഇന്ത്യക്കാര്‍ക്കടക്കം കനത്ത തിരിച്ചടിയാകും

റിയാദ്:  ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദേശ വരുമാന സ്രോതസുകളില്‍ നിര്‍ണായക പങ്കുള്ള സൗദി അറേബ്യ കടുത്ത സ്വദേശി വല്‍ക്കരണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദിയിലുള്ള നിര്‍ണായക ജോലികളിലുള്‍പ്പടെയുള്ള വിദേശികളുടെ മേധാവിത്വം ഇല്ലാതാക്കുന്നതിന് പത്ത് ലക്ഷത്തിലധികം തൊഴിലുകളാണ് സ്വന്തം പൗരന്മാര്‍ക്കായി സൗദി അറേബ്യ ഒരുക്കുന്നത്. അല്‍ ഹയാത് എന്ന സൗദി പ്രാദേശിക മാധ്യമമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്ന ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്.

തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും എല്ലാ മേഖലകളിലും നിര്‍ണായക സ്ഥാനങ്ങളിലിരിക്കുന്ന വിദേശികളുടെ ആധിപത്യം കുറയ്ക്കാനുമായി സൗദി അറേബ്യ തൊഴില്‍ മന്ത്രാലയമാണ് ഇത്തരത്തിലുള്ള പദ്ധതിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

ദേശവ്യാപകമായി നടത്തുന്ന പരിശീലനത്തിലൂടെയാണ് ഇത്രയും തൊഴിലുകള്‍ രൂപപ്പെടുത്താന്‍ സൗദി ഒരുങ്ങുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഡക്ഷന്‍, മെയിന്റനന്‍സ്, മാനുഫാക്ചറിംഗ് തുടങ്ങിയ ബിസിനസ് മേഖലകളിലുള്ള തൊഴിലുകള്‍ക്ക് പൂര്‍ണമായും സ്വദേശി വല്‍ക്കരണം നടപ്പാക്കാനും സൗദി ആലോചിക്കുന്നുണ്ട്. വില്‍പ്പന, മൊബൈല്‍ ഫോണ്‍ സര്‍വീസ് എന്നിവയ്ക്കായി മാത്രം ഏകദേശം 16,000 പുരുഷന്‍മാരെയും വനിതകളെയും സൗദി ഇതിനോടകം തന്നെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com