മുസ്ലിം അവതാരകയാണ് അഭിമുഖം നടത്തുന്നതെന്ന് ആരും പറഞ്ഞില്ലെന്ന് സൂചി:നൊബേല്‍ സമ്മാന ജേതാവിന്റെ മുസ്ലിം വിരുദ്ധത തുറന്നുകാട്ടി ഇന്‍ഡിപെന്റന്റ്

മുസ്ലിം അവതാരകയാണ് അഭിമുഖം നടത്തുന്നതെന്ന് ആരും പറഞ്ഞില്ലെന്ന് സൂചി:നൊബേല്‍ സമ്മാന ജേതാവിന്റെ മുസ്ലിം വിരുദ്ധത തുറന്നുകാട്ടി ഇന്‍ഡിപെന്റന്റ്

റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്കെതിരേ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും ക്രൂരകൃത്യങ്ങള്‍ക്കെതിരേയും ലോകം മുഴുവനും പ്രതികരിക്കുമ്പോള്‍ വ്യക്തമായ പ്രതികരണം നടത്താത്ത മ്യാന്മറിന്റെ ദേശീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിയുടെ മുസ്ലിം വിരുദ്ധത പുറത്ത്.

2013ല്‍ ഓങ് സാന്‍ സൂചിയുമായി ബിബിസി അവതാരക മിഷല്‍ ഹുസൈന്‍ അഭിമുഖം നടത്തുന്നു.
2013ല്‍ ഓങ് സാന്‍ സൂചിയുമായി ബിബിസി അവതാരക മിഷല്‍ ഹുസൈന്‍ അഭിമുഖം നടത്തുന്നു.

2013ല്‍ ബിബിസിയില്‍ മിഷല്‍ ഹുസൈന്‍ എന്ന അവതാരകയുമായുള്ള അഭിമുഖത്തില്‍ മ്യാന്‍മറില്‍ നടക്കുന്ന റോഹിങ്ക്യന്‍ മുസ്ലിം നരഹത്യയെ കുറിച്ചും ക്രൂരതയെകുറിച്ചും ചോദിച്ചപ്പോള്‍ ഒരു മുസ്ലിമുമായാണ് അഭിമുഖം നടത്താന്‍ പോകുന്നതെന്ന് ആരും തന്നോട് പറഞ്ഞില്ലെന്ന് സൂചി പറഞ്ഞതായി ദി ഇന്റിപെന്റ് റിപ്പോര്‍ട്ട്.

ഒരു മുസ്ലിമുമായാണ് അഭിമുഖം നടത്താന്‍ പോകുന്നതെന്ന് ആരും തന്നോട് പറഞ്ഞില്ലെന്ന് സൂചി
ഒരു മുസ്ലിമുമായാണ് അഭിമുഖം നടത്താന്‍ പോകുന്നതെന്ന് ആരും തന്നോട് പറഞ്ഞില്ലെന്ന് സൂചി

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ മ്യാന്‍മറില്‍ നേരിടുന്ന ക്രൂരതയെ കുറിച്ചു ചോദിച്ചപ്പോള്‍ ഇവരുടെ തനി മുഖം പുറത്തായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ സൂചിയുടെ മുസ്ലിം വിരുദ്ധ നിലപാട് തുറന്നു കാണിക്കുന്നു എന്ന പേരില്‍ പരക്കുന്നുണ്ട്.

രണ്ടു കൂട്ടരും പരസ്പരം പേടിക്കുന്നതിനാലാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നാണ് സൂചി അന്ന് ബിബിസി അഭിമുഖത്തില്‍ പറയുന്നത്. ഭയം എന്നത് മുസ്ലിങ്ങളുടെ ഭാഗത്തു മാത്രമുണ്ടാകുന്നതല്ല. അത് ബുദ്ധിസ്റ്റുകളുടെ ഭാഗത്തും ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മ്യാന്‍മര്‍ ജനസംഖ്യയുടെ നാല് ശതമാനത്തോളം മാത്രമായ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്കെതിരേയാണ് പേടിയെന്ന പേരില്‍ ബുദ്ധിസ്റ്റുകള്‍ ആക്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മിഷല്‍ ഹുസൈന്‍
മിഷല്‍ ഹുസൈന്‍

മ്യാന്‍മറില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ബുദ്ധിസ്റ്റുകളെ പിന്തുണയ്ക്കുന്ന രീതിയില്‍ അഭിമുഖത്തില്‍ സംസാരിച്ച സൂചിയോട് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന കൂടുതല്‍ ആളുകളും റോഹിങ്ക്യന്‍ മുസ്ലിംങ്ങളാണല്ലോ എന്ന് ഹുസൈന്‍ ചോദിച്ചു.

റോഹിങ്ക്യകളെ വംശഹത്യ ചെയ്യാന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുത് ബുദ്ധിസ്റ്റുകളാണ്.
റോഹിങ്ക്യകളെ വംശഹത്യ ചെയ്യാന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുത് ബുദ്ധിസ്റ്റുകളാണ്.

അഭിമുഖത്തില്‍ തന്റെ മുസ്ലിം വിരുദ്ധ വാക്കുകള്‍ സംപ്രേഷണം ചെയ്യരുതെന്ന് പിന്നീട് സൂചി ബിബിസിയെ അറിയിച്ചതായും ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com