ഒരു ദിവസത്തെ വിശപ്പ് മാറ്റാന്‍ രണ്ട് മസാലദോശ മതി! ആരോഗ്യം നിലനില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്

ആരോഗ്യമുള്ള മനുഷ്യന് ഒരുദിവസത്തെ വിശപ്പ് മാറ്റാന്‍ രണ്ട് മസാല ദോശ കഴിച്ചാല്‍ മതിയെന്ന് പഠന റിപ്പോര്‍ട്ട്. മസാലദോശയില്‍ 1023 കലോറി ഊര്‍ജ്ജമാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യത്തോടെയിരിക്കാന്‍ ഒരാള്‍ക്ക് ഒരു
ഒരു ദിവസത്തെ വിശപ്പ് മാറ്റാന്‍ രണ്ട് മസാലദോശ മതി! ആരോഗ്യം നിലനില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്

രോഗ്യമുള്ള മനുഷ്യന് ഒരുദിവസത്തെ വിശപ്പ് മാറ്റാന്‍ രണ്ട് മസാല ദോശ കഴിച്ചാല്‍ മതിയെന്ന് പഠന റിപ്പോര്‍ട്ട്. മസാലദോശയില്‍ 1023 കലോറി ഊര്‍ജ്ജമാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യത്തോടെയിരിക്കാന്‍ ഒരാള്‍ക്ക് ഒരു ദിവസം 2,200 കലോറി ഊര്‍ജ്ജമേ  ആവശ്യമുള്ളൂ. ഇത് രണ്ട് മസാല ദോശയില്‍ നിന്ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഒരു നേരം കഴിക്കുന്ന ഭക്ഷണം 600 കലോറി മാത്രമേ പാടുള്ളൂവെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ റെബേക്ക പറയുന്നത്. അഞ്ച് രാജ്യങ്ങളിലാണ് സംഘം പഠനം നടത്തിയത്. 94 ശതമാനം ഹോട്ടലുകളിലും 74 ശതമാനം ഭക്ഷണവും ഫാസ്റ്റ് ഫുഡ്ഡാണെന്നും ഇതെല്ലാം 600 കലോറിയിലധികം ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണമാണെന്നും പഠനം പറയുന്നു.

ഹോട്ടലുകളിലെ ഭക്ഷണം ആരോഗ്യകരമാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും പഠന റിപ്പോര്‍ട്ട് നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com