എന്നും കുളിക്കണോ? കുളി എപ്പോള്‍ വേണം? 

നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിയര്‍പ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യാനാണ് കുളിക്കുന്നത്.
എന്നും കുളിക്കണോ? കുളി എപ്പോള്‍ വേണം? 

രാവിലെ കുളിക്കുന്നത് മിക്ക മലയാളികളുടെയും ശീലമാണ്. രാവിലത്തെ കുളി നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആമാശയത്തിലെത്തിയ ഭക്ഷണം ദഹിപ്പിക്കാനായി പേശികളില്‍ നിന്നും രക്തയോട്ടം വയറിലേക്കു ശരീരം തിരിച്ചു വിടാറുണ്ട്. അതിനാല്‍ പ്രഭാത ഭക്ഷണത്തിന് മുന്‍പുള്ള കുളി നല്ലതാണ്.  

അതേസമയം, ആഹാരം കഴിച്ചയുടനെ കുളിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഭക്ഷണശേഷം ഉടനേ കുളിക്കുന്നത് ശരീര താപനില കുറയ്ക്കും. ഇത് മൂലം രക്തപ്രവാഹം കുറയാന്‍ സാധ്യതയുണ്ട്. 

നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിയര്‍പ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യാനാണ് കുളിക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ പ്രഭാതത്തെക്കാള്‍ വൈകുന്നേരങ്ങളാകും കുളിക്കാനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെയും വൈകിട്ടും കുളി ശീലമാക്കിയവരുമുണ്ട്. 

അതേസമയം, ദിവസവും കുളിച്ചാല്‍ ചര്‍മത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നഷ്ടമാകുമെന്നും അണുബാധ സാധ്യത വര്‍ധിക്കുമെന്നും ചില പഠനങ്ങളില്‍ പറയാറുണ്ട്. എന്നാല്‍ ആര്‍ദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള കേരളത്തില്‍ വിയര്‍ക്കാനുള്ള സാധ്യതയും കൂടിയതിനാല്‍ ദിവസവും കുളിക്കുന്നതാണ് മലയാളികളുടെ ചര്‍മാരോഗ്യത്തിനു നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com