വിശന്നിരിക്കുമ്പോള്‍ ഭക്ഷണത്തിന് സ്വാദ് അല്‍പം കൂടും, കാരണമിതാണ്

വിശന്നിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം കൂടുതല്‍ മധുരമുള്ളവയായി തോന്നുമെന്നാണ് പുതിയ കണ്ടെത്തല്‍
വിശന്നിരിക്കുമ്പോള്‍ ഭക്ഷണത്തിന് സ്വാദ് അല്‍പം കൂടും, കാരണമിതാണ്

വിശന്ന് വലഞ്ഞ് കഴിക്കാനിരിക്കുമ്പോള്‍ എന്തുകിട്ടിയാലും അമൃതാണ്. മറ്റൊരിക്കലും കഴിക്കുമ്പോള്‍ തോന്നാത്ത സ്വാദ് ആപ്പോള്‍ തോന്നിയെന്നും വരാം. നമ്മളില്‍ പലര്‍ക്കും അനുഭവമുള്ളതാണ് ഇക്കാര്യം.

വിശന്നിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം കൂടുതല്‍ മധുരമുള്ളവയായി തോന്നുമെന്നാണ് പുതിയ കണ്ടെത്തല്‍. കയ്പ്പുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പോലും അനായാസേന കഴിക്കാന്‍ വിശന്നിരിക്കുമ്പോള്‍ സാധിക്കുന്നത് ഇതുകൊണ്ടാണ്. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈകോളജിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.

ഹൈപ്പോതലാമസിലെ ന്യൂറല്‍ സര്‍ക്യൂട്ടിന്റെക്രമീകരണമാണ് ഭക്ഷണത്തിന്റെ സ്വാദില്‍ മാറ്റം തോന്നാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു വ്യക്തിയുടെ മാനസിക നിലയും വികാരങ്ങളും ഭക്ഷണത്തിന്റെ സ്വാദും ഒക്കെയാണ് സെന്‍ട്രല്‍ ന്യൂറല്‍ സര്‍ക്യൂട്ടുകളെ നയിക്കുന്നത്. ഇതില്‍തന്നെ ഗസ്റ്റേറ്ററി നാഡി വലിയ പങ്കാണ് വഹിക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com