കേരളത്തില്‍ ചിക്കന്‍പോക്‌സ് വൈറസ് ശക്തമാകുന്നു: കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ട് പുറത്ത് 

2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസത്തിനിടെ 144 പേരാണ് കേരളത്തില്‍ രോഗം ബാധിച്ച് മരിച്ചത്. 
കേരളത്തില്‍ ചിക്കന്‍പോക്‌സ് വൈറസ് ശക്തമാകുന്നു: കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ട് പുറത്ത് 

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് രോഗബാധ കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചിക്കന്‍പോക്‌സ് ബാധിച്ച് 144 പേര്‍ മരിച്ചുവെന്നാണ് കണക്ക്. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ചിക്കന്‍പോക്‌സ് കൂടി പിടിപെടുമ്പോള്‍ മരണം സംഭവിക്കുന്നു. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസത്തിനിടെ 144 പേരാണ് കേരളത്തില്‍ രോഗം ബാധിച്ച് മരിച്ചത്. 

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വന്ന് മരിച്ചവരില്‍ അധികം ആളുകളെയും പിടികൂടിയത് ചിക്കന്‍പോക്‌സ് വൈറസ് ആയിരുന്നു. ഇനിയും രോഗം പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മരണസംഖ്യ ഇത്രയും പെട്ടെന്ന് വര്‍ധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

2015ല്‍ സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് പിടിപെട്ട് ആരും മരിച്ചിട്ടില്ലെന്നാണ് രേഖ. 2016ല്‍ ഒരുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017ല്‍ 20 പേര്‍ മരിച്ചു. സംസ്ഥാനത്ത് 27,856 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ച വര്‍ഷമായിരുന്നു 2017. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുപ്രകാരം 20,911 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് ബാധിച്ചത്. അതില്‍ 144 പേര്‍ മരണത്തിന് കീഴടങ്ങി. 2018ല്‍ ജപ്പാന്‍ ജ്വരം, ഹെപ്പറ്റൈറ്റിസ് എ, വയറിളക്കം, ചിക്കന്‍പോക്‌സ് എന്നിവയൊഴിച്ചുള്ള മറ്റ് പകര്‍ച്ചവ്യാധികളെ നിയന്ത്രണത്തിലാക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com