വയര്‍ കുറക്കാന്‍ ലെമണ്‍ ഡയറ്റ്: ഏഴ് ദിവസം കൊണ്ട് കൊഴുപ്പ് കുറയുമത്രേ..!!

എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പം ഐസ്‌ക്യൂബ്‌സ്, കര്‍പ്പൂര തുളസിയുടെ ഇലകള്‍ എന്നിവയാണ് ലെമണ്‍ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍.
വയര്‍ കുറക്കാന്‍ ലെമണ്‍ ഡയറ്റ്: ഏഴ് ദിവസം കൊണ്ട് കൊഴുപ്പ് കുറയുമത്രേ..!!

പൊണ്ണത്തടിയും കുടവയറുമാണ് ഇപ്പോള്‍ മിക്കവരുടെയും പ്രശ്‌നം. കഴിക്കുന്ന ഭക്ഷണമെല്ലാം കൊഴുപ്പായി വയറിലടിഞ്ഞ് ശരീരം തൂങ്ങിപ്പോയാല്‍ വലിയ ഭംഗിയൊന്നുമുണ്ടാകില്ല. ഭക്ഷണപ്രിയരായ ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇത്തരത്തില്‍ ഉണ്ടാകുന്ന അമിതവണ്ണം. സൗന്ദര്യ സങ്കല്‍പങ്ങളിലെ വില്ലനാണ് ഈ കുടവയര്‍.

വയറെല്ലാം ഒതുക്കി ആകാരഭംഗി വരുത്താന്‍ ഒരെളുപ്പമാര്‍ഗമുണ്ട്. നാരങ്ങാ ഡയറ്റ് എടുത്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ കുടവയര്‍ കുറയുമത്രേ. കുറച്ച് അധികം ചെറുനാരങ്ങാ നീര് അകത്തേക്ക് ചെല്ലണമെന്ന് മാത്രം. ശരീരത്തിലെ അനാവശ്യമായ ടോക്‌സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും. കൊഴുപ്പ് പ്രധാനമായും അടിഞ്ഞുകൂടുന്നത് അടിവയറ്റിലാണ്. ഇത് ഒഴിവാക്കാനും സാധിക്കും. മാത്രമല്ല, ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പം ഐസ്‌ക്യൂബ്‌സ്, കര്‍പ്പൂര തുളസിയുടെ ഇലകള്‍ എന്നിവയാണ് ലെമണ്‍ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ചാണ് ഡയറ്റ് പാനീയം തയാറാക്കേണ്ടത്.

ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് മേല്‍പ്പറഞ്ഞ  വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ത്ത് രണ്ടു മിനിട്ട് ചൂടാക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം ഇത് കുറച്ച് കുറച്ചായി കുടിക്കുക. ദിവസവും 3 നേരമാണു കുടിക്കേണ്ടത്. കുടിക്കുന്നതിനു മുന്‍പ് ഒരു ഐസ്‌ക്യൂബ് ഈ പാനീയത്തില്‍ ഇടുകയും വേണം. 

ഈ ഡയറ്റ് എടുക്കുന്നവര് പ്രഭാതഭക്ഷണമായി ഫ്രൂട്ട് സലാഡ് മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിനു പുഴുങ്ങിയ മുട്ടയും സാലഡും, അത്താഴത്തിനു സ്‌നാക്‌സോ ബദാമോ കഴിക്കാം. മൂന്നു നേരവും നാരങ്ങ ചേര്‍ത്ത് തയാറാക്കിയ പാനീയം കുടിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com