'ചെറിയൊരു മൂക്കൊലിപ്പേ ഉണ്ടായിരുന്നുള്ളൂ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്'; കൊറോണ ബാധിതയായ നഴ്‌സ് പറയുന്നു

തന്റെ സ്വന്തം അനുഭവം വിവരിച്ചുകൊണ്ടാണ് അവര്‍ കൊറോണയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്
'ചെറിയൊരു മൂക്കൊലിപ്പേ ഉണ്ടായിരുന്നുള്ളൂ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്'; കൊറോണ ബാധിതയായ നഴ്‌സ് പറയുന്നു

കൊറോണ പടര്‍ന്നു പിടിച്ചതോടെ ആശങ്കയിലാണ് ലോകം. എന്നാല്‍ കൊറോണ സാധാരണ പനിപോലെ തന്നെയാണെന്ന് കണക്കാക്കുന്നവരും നിരവധിയാണ്. കൊറോണ എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാക്കുകയാണ് ഒരു നഴ്‌സ്. തന്റെ സ്വന്തം അനുഭവം വിവരിച്ചുകൊണ്ടാണ് അവര്‍ കൊറോണയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. 

യുഎസിലെ കൊളറാഡോ സ്വദേശിയായ ലിസ മെര്‍ക്ക് എന്ന നഴ്‌സിന്റെ അനുഭവമാണ് ലോകശ്രദ്ധ നേടുന്നത്. ഹവായില്‍ മെഡിക്കല്‍ കോണ്‍ഫറന്‍സിന് പോയതിനെ തുടര്‍ന്നാണ് ലിസ കൊറോണ ബാധിതനാകുന്നത്. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ തീരെ കുറവായിരുന്നു എന്നാണ് ലിസ പറയുന്നത്. കോണ്‍ഫറന്‍സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ലിസക്ക് ചെറിയ മൂക്കൊലിപ്പുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു പോരാനായി വിമാനത്തില്‍ കയറിയപ്പോള്‍ ശരീര വേദന അനുഭവപ്പെടാന്‍ തുടങ്ങി. കൊളറാഡോയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ലിസയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയിരുന്നു. 

തിരിച്ചു വന്നപ്പോഴേക്കും എന്റെ മസില്‍സ് വേദനിക്കാന്‍ തുടങ്ങി. എന്റെ എല്ലുകളിലും ജോയിന്റുകളിലും വേദനയായി. ആയുധമുപയോഗിച്ച് ആരോ എന്നെ മര്‍ദിച്ചതുപോലെയാണ് തോന്നിയത്. എനിക്ക് ഫഌ ആയിരിക്കുമോ എന്ന് സംശയിച്ചു' ലിസ പറഞ്ഞു. രോഗം മാറുമെന്ന ചിന്തയില്‍ ദിവസങ്ങളോളും മുന്നോട്ടുപോയി. തുടര്‍ന്നാണ് ആശുപത്രിയില്‍ പോകാന്‍ തീരുമാനിക്കുന്നത്. 

അവസാനം ഞാന്‍ എന്റെ ഭര്‍ത്താവിനോട് പറഞ്ഞു; നിങ്ങള്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം. എനിക്ക് സുഖമില്ല. എഴുന്നേറ്റ് നില്‍ക്കുമ്പോഴെല്ലാം തളര്‍ന്നു വീഴാന്‍ പോകുന്നതു പോലെയാണ്. ഞാന്‍ പ്രതീക്ഷിച്ചതു പോലെയെ ആയിരുന്നില്ല ഇത്' അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com