ജീവിത ശൈലി മാറ്റൂ, കോവിഡിനെ പ്രതിരോധിക്കൂ; ഇതാ ചില ടിപ്പുകള്‍

ഭയവും പിരിമുറുക്കവും വര്‍ധിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്
ലൂക്ക് കുട്ടീഞ്ഞോ
ലൂക്ക് കുട്ടീഞ്ഞോ

കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ഒന്നാം തരംഗത്തേക്കാള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചുകുലുക്കിയത് രണ്ടാം തരംഗമാണ്. മരണസംഖ്യ ഉയര്‍ന്നതോടെ ജനങ്ങളുടെ ആധിയും ഭയവും വര്‍ധിച്ചു. കോവിഡ് വരുമോ എന്ന ഭീതിയിലാണ് ഓരോരുത്തരും. ഭയവും പിരിമുറുക്കവും വര്‍ധിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പിരിമുറുക്കവും ആശങ്കയും രോഗപ്രതിരോധ ശേഷിയെ ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇടയാക്കും. രക്തത്തില്‍ അണുബാധയ്ക്ക് വരെ കാരണമാകാം. ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വരെ ഇത് കാരണമാകാമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കോവിഡ് ബാധിച്ച് നിരവധിപ്പേരാണ് മരിച്ചത്. ചിലര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ചിലര്‍ക്ക് രോഗമുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. മറ്റു ചിലര്‍ വീട്ടില്‍ തന്നെ രോഗമുക്തി നേടുന്നു. ഒരു പരിധി വരെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയതാണ് നിരവധിപ്പേര്‍ക്ക് കോവിഡില്‍ നിന്ന് രക്ഷാകവചമായതെന്നാണ്് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡിനെ കുറിച്ചുള്ള ആശങ്കയും പിരിമുറുക്കവും ഒഴിവാക്കി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് പ്രമുഖ എഴുത്തുകാരനും ജീവിതശൈലി വിദഗ്ധനുമായ ലൂക്ക് കുട്ടീഞ്ഞോ.

കോവിഡ് വ്യാപനത്തെ തടയാന്‍ ഏറ്റവും നല്ല മാര്‍ഗം വീട്ടില്‍ തന്നെ കഴിയുക എന്നതാണ്. എല്ലാവരും മുന്നോട്ടുവെയ്ക്കുന്ന പ്രധാന നിര്‍ദേശവും ഇതാണ്.

രീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കണം. ഉറക്കം ഒരു പ്രധാന ഘടകമാണ്. നന്നായി ഉറങ്ങണം. ഉറക്കം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നന്നായി ഉറങ്ങുന്നവര്‍ക്ക് കോവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി, സിങ്കും, സെലേനിയവും അടങ്ങിയത്, വിറ്റാമിന്‍ ഡി മരുന്നുകള്‍ കഴിക്കുക. ഭക്ഷണത്തിലൂടെ ഇവ ലഭിക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ മരുന്നുകള്‍ കഴിക്കാന്‍ ശ്രമിക്കണം.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. മുട്ട, കോഴിയിറച്ചി, മത്സ്യം, ഗ്രീന്‍പീസ്, ധാന്യം, പയറുവര്‍ഗങ്ങള്‍, പരിപ്പ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

വി പിടിക്കുന്നതും ഈ ഘട്ടത്തില്‍ നല്ലതാണ്. നെഞ്ചിലെ കഫത്തിന്റെ കട്ടി കുറയ്ക്കാന്‍ ഇത് സഹായിക്കും. മൂക്കിലെയും സൈനസിലെയും ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇത് സഹായകമാകും. ഒരു കക്ഷണം അയമോദകം, മഞ്ഞള്‍പൊടി, യൂക്കാലിപിറ്റ്‌സ് ഓയില്‍ എന്നിവ ചേര്‍ത്ത് ആവി പിടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.കഫത്തിന്റെ പ്രശ്‌നമുണ്ടെങ്കില്‍ പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.

ത്തങ്ങ സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടും. ഉള്ളി, ക്യാരറ്റ്, ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തുള്ള പേസ്റ്റ്, തുടങ്ങിയവ ചേര്‍ത്താണ് ഇത് തയ്യാറാക്കേണ്ടത്. കറുവപ്പട്ട, ഇഞ്ചി, ഏലയ്ക്കായ , കുരുമുളക്, വെളുത്തുള്ളി, തുടങ്ങിയവ ചേര്‍ത്ത് ഔഷധ ചായ ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്. ശ്വാസകോശത്തിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. 

രീരത്തിന് ക്ഷീണം തോന്നിയാല്‍ വിശ്രമിക്കാന്‍ മറക്കരുത്. ചെറിയ നടത്തവും യോഗയും പ്രാണയാമവും പതിവായി ചെയ്യുക. എപ്പോഴും എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുക. മനസിനെ കാടുകയറി ചിന്തിക്കാന്‍ അനുവദിക്കരുത്. ഇത് പിരിമുറുക്കത്തിന് കാരണമാകും. മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുക. പ്രാര്‍ത്ഥനയില്‍ മുഴുകുക. മറ്റുള്ളവരുടെ സുഖവിവരങ്ങള്‍ തിരക്കുന്നതും മനസിന് ആശ്വാസം നല്‍കും.

ഞ്ചി, വെളുത്തുള്ളി, ഏലയ്ക്കായ, കുരുമുളക്, കരയാമ്പൂ, മഞ്ഞള്‍ തുടങ്ങി സുഗന്ധവ്യഞ്ജനങ്ങള്‍ എപ്പോഴും വീട്ടില്‍ കരുതണം. കറികളിലും ചായയിലും മറ്റും ഇവ ആവശ്യാനുസരണം ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. അണുബാധയ്‌ക്കെതിരെ മികച്ച ഗുണഫലങ്ങളാണ് ഇവ നല്‍കുന്നത്. നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒമേഗ ത്രീ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. കശുവണ്ടിപ്പരിപ്പ്, വാള്‍നട്ട് എന്നിവ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പഞ്ചസാര, സംസ്‌കരിച്ച ഇറച്ചി, ജംഗ് ഫുഡുകള്‍, കാര്‍ബണേറ്റ് അടങ്ങിയ ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. സിഗരറ്റ്, ആല്‍ക്കഹോള്‍ എന്നിവയും ഒഴിവാക്കണം.

നെഗറ്റീവ് വാര്‍ത്തകളുടെ പിന്നാലെ പോകാതെ, പോസിറ്റീവ് ന്യൂസുകള്‍ വായിക്കാന്‍ ശ്രമിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com