വയറാണോ വില്ലന്‍?; കുറയ്ക്കാന്‍ ഈ നാല് പാനീയങ്ങള്‍ 

വയറിനെ നിയന്ത്രിച്ചുപിടിക്കാന്‍ സഹായിക്കുന്ന ചില പാനിയങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം വിയര്‍ക്കേണ്ടിവരിക വയര്‍ കുറയ്ക്കാനാണ്. വളരെ പെട്ടെന്ന് കൂടുകയും എന്നാല്‍ കുറയ്ക്കാന്‍ ഏറ്റവും പ്രയാസമുള്ളതും വയറിലെ കൊഴുപ്പ് തന്നെയാണ്. വയറിനെ നിയന്ത്രിച്ചുപിടിക്കാന്‍ സഹായിക്കുന്ന ചില പാനിയങ്ങള്‍ അറിയാം...

ഗ്രീന്‍ ടീ

ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ഭക്ഷണം ക്രമീകരിക്കുന്നവര്‍ കൂടെകൂട്ടുന്ന ഒന്നാണ് ഗ്രീന്‍ ടി. വയറിലെ കൊഴുപ്പ് അഥവാ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുമെന്നാണ് ഒരു ചൈനീസ് പഠനം പറയുന്നത്. ഇതിനുപുറമേ വിശക്കുന്നെന്ന തോന്നല്‍ ഒരുപരിധിവരെ അകറ്റിനിര്‍ത്താനും ഇത് സഹായിക്കും. 

കറുവാപ്പട്ട ചായ

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറുവാപ്പട്ട. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും കറുവാപ്പട്ട സഹായിക്കും. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാനും കറുവാപ്പട്ട നല്ലതാണ്. ഒരു കപ്പ് കറുവാപ്പട്ട ചായ കുടിക്കുന്നത് അധിക കൊഴുപ്പ് കളയും എന്നുമാത്രമല്ല രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

കാപ്പി

ഒരു ദിവസം മൂന്ന് കപ്പ് വരെ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കും. പക്ഷെ ദിവസത്തില്‍ മൂന്നിലധികം ചായ പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനുപുറമേ കാപ്പി കുടിക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കാനും മറക്കരുത്. 

തേന്‍

ശരീരഭാരം കൂടുന്നത് തടയാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും തേന്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജ്ജം പകരാനും വിശപ്പ് നിയന്ത്രിക്കാനും തേന്‍ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com