"പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കണം", നോ!; ഈ പച്ചക്കറികള്‍ വേവിച്ചുമാത്രമേ കഴിക്കാവൂ

കാബേജ്, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളൊന്നും വേവിക്കാതെ കഴിക്കരുത്. ദഹനപ്രശ്നങ്ങളടക്കം പല അസ്വസ്ഥതകളാണ് കാത്തിരിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? ചില പച്ചക്കറികളുടെ കാര്യത്തില്‍ ഈ പറഞ്ഞത് ശരിയാണെങ്കിലും എല്ലാത്തിന്റെയും കാര്യം അങ്ങനെയല്ല. ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്. 

ഈ പട്ടികയിലെ ആദ്യത്തെ പച്ചക്കറി ചേമ്പിലയാണ്. ഇവയില്‍ ഓക്‌സലേറ്റ് അഥവാ ഓക്‌സാലിക് ആസിഡിന്റെ അളവ് കൂടുതലായതിനാല്‍ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടായേക്കാം. അതുകൊണ്ട് ചൂടുവെള്ളത്തിലിട്ട് കഴുകിയ ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വേവിക്കാതെ കഴിക്കരുതാത്ത പച്ചക്കറികളില്‍ രണ്ടാമത്തേത് കാബേജാണ്. കാബേജ് വേവിക്കാതെ കഴിച്ചാല്‍ അവയിലുള്ള ടേപ്പ് വേമുകളും(വിര) അവയുടെ മുട്ടയും നമ്മള്‍ അകത്താക്കും. ഇത് ദഹനപ്രശ്‌നങ്ങളടക്കം പല അസ്വസ്ഥതകളുമുണ്ടാക്കും. ഇതുപോലെതന്നെയാണ് കാപ്‌സിക്കവും. കാപ്‌സിക്കം മുറിച്ച് അവയുടെ ഞെട്ടും വിത്തുകളും നീക്കം ചെയ്തശേഷം വേവിച്ചുവേണം കഴിക്കാന്‍. ഇതിലും ടേപ്പ് വേമിന്റെ മുട്ടകള്‍ ഉണ്ടായേക്കാം. 

ടേപ്പ് വേം സാന്നിധ്യം ഉണ്ടായേക്കാവുന്നതിനാല്‍ വേവിക്കാതെ കഴിക്കരുതെന്ന് പറയുന്ന മറ്റൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങാക്കുരുവില്‍ ധാരാളം ടേപ്പ് വേമുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ വേവിച്ച് മാത്രമേ കഴിക്കാവൂ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com