ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് വേണ്ടി മാത്രമല്ല, മാനസികാരോ​ഗ്യം മെച്ചപ്പെടാൻ ഇവ കൂടി ഡയറ്റിൽ ഉൾപ്പെടുത്താം

പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും ലീൻ പ്രോട്ടീനുകളും മാനസികാരോ​ഗ്യത്തിന് ​ഫലപ്രദമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ല ഭക്ഷണം കഴിച്ചാൽ ശരീരത്തിന് മാത്രമല്ല മനസ്സിനും​ ​ഗുണം ചെയ്യും. ധാരാളം പോഷക​ ഗുണങ്ങളുള്ള ഭക്ഷണവിഭവങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.
പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും ലീൻ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാരോ​ഗ്യത്തിന് ​ഫലപ്രദമാണ്.

വാൾനട്ട്, ഫ്‌ളാക്‌സ് വിത്തുകൾ എന്നിവ പോലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ നിറഞ്ഞ ഭക്ഷണങ്ങൾ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കുമെന്നു ഗവേഷണ പഠനങ്ങളും ശുപാർശ ചെയ്യുന്നു. 

ക്വിനോവ, ബ്രൗൺ അരി എന്നിങ്ങനെയുള്ള ഹോൾ ഗ്രെയ്‌നുകളിൽ അടങ്ങിയിട്ടുള്ള കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് ഊർജ്ജത്തിന്റെ നിരന്തരമായ ഉറവിടമായി പ്രവർത്തിക്കുന്നു. ഇത് മൂഡ് മാറ്റങ്ങളെ തടയാൻ സഹായിക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ നേരിടാൻ വൈറ്റമിൻ സി പോലുള്ള ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉത്തമമാണ്. 

തൈര്, പുളിപ്പിച്ച പച്ചക്കറികൾ എന്നിങ്ങനെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാരോഗ്യം ഉറപ്പാക്കും. പോഷണസമ്പുഷ്ടമായ ഭക്ഷണത്തിനൊപ്പം വ്യായാമവും യോ​ഗയും ശീലമാക്കുന്നത് നല്ല സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com