അത്താഴം കഴിക്കുമ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍ ശരീരഭാരം കൂട്ടും; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

അത്താഴം കഴിക്കുന്ന സമയം, എന്താണ് കഴിക്കേണ്ടത്, കഴിക്കരുതാത്തത് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ വണ്ണം കുറയ്ക്കാമെന്ന മോഹം സഫലമാകൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാസങ്ങളോളം ഡയറ്റ് നോക്കിയും വ്യായാമം ചെയ്തുമൊക്കെയാണ് പലരും ഈ നേട്ടം കൈവരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കിടയിലും പ്രഭാതഭക്ഷണം മുടക്കരുതെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകും. എന്നാല്‍, ഇതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് അത്താഴവും. ചില തെറ്റായ അത്താഴ ശീലങ്ങള്‍ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഉദ്ദേശിച്ച ഫലം തരണമെന്നില്ല. അത്താഴം കഴിക്കുന്ന സമയം, എന്താണ് കഴിക്കേണ്ടത്, കഴിക്കരുതാത്തത് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ വണ്ണം കുറയ്ക്കാമെന്ന മോഹം സഫലമാകൂ.

അത്താഴം അമിതമാകണ്ട - അത്താഴം എപ്പോഴും ലളിതമായിരിക്കണം. ദിവസത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം സാവധാനത്തിലാകും എന്നതുകൊണ്ടാണിത്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ് അത്താഴത്തിനായി തെരഞ്ഞെടുക്കേണ്ടത്. സാലഡ്, സൂപ്പ്, ഗ്രില്‍ഡ് പച്ചക്കറികള്‍ എന്നിവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഓപ്ഷനുകളാണ്. 

അത്താഴം നേരത്തെയാക്കാം - നേരത്തെ അത്താഴം കഴിക്കുന്നതുവഴി രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസത്തിന്റെ സമയ ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കും. അത്താഴം നേരത്തെയാക്കുന്നത് ദഹനം വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വൈകിയുള്ള ഭക്ഷണം ശരീരഭാരം കൂടാനുള്ള ഒരു പ്രധാന കാരണമാണ്. 

കഴിക്കുന്ന അളവ് ശ്രദ്ധിക്കണേ - കഴിക്കുന്ന ഭക്ഷണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും അളവ് കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും അളവിന്റെ കാര്യത്തില്‍ ശ്രദ്ധവേണം. അധികമായി കഴിക്കുന്ന കലോറിയെല്ലാം ശരീരഭാരം കൂട്ടുമെന്ന് മറക്കരുത്. ഇതില്‍ ബുദ്ധിപൂര്‍വ്വം ചെയ്യാവുന്ന ഒരു കാര്യം കഴിക്കുന്ന പാത്രത്തിന്റെ വലിപ്പം കുറയ്ക്കുകയാണ്. ചെറിയ പ്ലേറ്റില്‍ ഭക്ഷണം വിളമ്പുമ്പോള്‍ ഭക്ഷണം കുറച്ചെന്ന തോന്നല്‍ ഒഴിവാക്കാന്‍ പറ്റും. 

പ്രോട്ടീനും ഫൈബറും മറക്കരുത് - ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലെ ഒഴിവാക്കാനാവാത്ത രണ്ട് ഘടകങ്ങളാണ്. ഇവ ഒഴിവാക്കിയാല്‍ ചയാപചയം സാവധാനത്തിലാകും. കൂടുതല്‍ സമയം വയറ് നിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും പോഷകങ്ങളും നാരുകളും അടങ്ങിയ ഭക്ഷണം സഹായിക്കും. 

ഉപ്പ് അധികമാകരുതേ - വൈകുന്നേരവും രാത്രിയുമൊക്കെ അമിതമായി ഉപ്പ് കഴിക്കുന്നത് വെള്ളം ഉപയോഗിച്ചുതീര്‍ക്കാതെ സൂക്ഷിച്ചിവയ്ക്കാന്‍ കാരണമാകും. ഇത് ഒഴിവാക്കാനായി അത്താഴം കഴിക്കുമ്പോള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com