മങ്കി പോക്സ്; ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ ഡബ്ല്യുഎച്ഒ പിൻവലിച്ചു

ലോകത്ത് ഇപ്പോഴും രോ​ഗം പടരുന്നുണ്ട്. എന്നാൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡബ്ല്യുഎച്ഒ വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജനീവ: കോവിഡിന് പിന്നാലെ മങ്കി പോക്സ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ ലോകാരോ​ഗ്യ സംഘടന (ഡബ്ല്യുഎച്ഒ) പിൻവലിച്ചു. ലോകത്ത് ഇപ്പോഴും രോ​ഗം പടരുന്നുണ്ട്. എന്നാൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡബ്ല്യുഎച്ഒ വ്യക്തമാക്കി. പിന്നാലെയാണ് അടിയരാവസ്ഥ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 

കോവിഡ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ച ആ​ഗോള അടിയന്തരാവസ്ഥ പിൻവലിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് മങ്കി പോക്സിലും പ്രഖ്യാപനം. ആശ്വാസം നൽകുന്ന തീരുമാനമാണ് ഡബ്ല്യുഎച്ഒയുടെ ഭാ​ഗത്തു നിന്നു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് മങ്കി പോക്സ് ആ​ഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com