പൊട്ടറ്റോ ചിപ്‌സ് പതിവാക്കേണ്ട, കൊറിച്ചു തുടങ്ങിയാൽ പിന്നെ അഡിക്ഷനാകും; പഠനം

മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വെറുതെ ഇരുന്ന് കൊറിക്കാൻ കുറച്ച് പൊട്ടറ്റോ ചിപ്‌സ് കിട്ടിയിരുന്നെങ്കിൽ എന്ന് കരുതുന്നവർ ഒന്നു സൂക്ഷിക്കണേ. പതിവാക്കിയാൽ വിട്ടുകളയാൻ കഴിയാത്ത വിധം അതൊരു അഡിക്ഷനാകാൻ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ചിപ്‌സ് മാത്രമല്ല ഐസ്‌ക്രീം, സോസേജസ്, ബിസ്കറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ്, മധുരം ചേർത്ത സെറിൽസ് എല്ലാം പതിവാക്കിയാൽ പ്രശ്‌നമാണ്.

36 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇവയെല്ലാം 'അൾട്രാ പ്രോസസ്ഡ് ഫുഡ്സ്' എന്ന വിഭാ​ഗത്തിൽ പെടുന്നവയാണ്. പഠനത്തിൽ 14 ശതമാനത്തോളം ആളുകളെങ്കിലും അൾട്രാ പ്രോസസ്ഡ് ഫുഡ്സിനോട് അഡിക്‌റ്റായി ജീവിക്കുന്നു എന്നാണ് കണ്ടെത്തിൽ. ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന റിഫൈൻഡ് കാർബും ഫാറ്റും ഒരുമിച്ച് വരുന്നതാണ് അഡിക്ഷൻ ഉണ്ടാക്കുന്നതത്രേ. 

ഇടയ്ക്കിടെ ഇവ കഴിക്കാൻ തോന്നുക. അത് ആഗ്രഹിച്ചത് തന്നെ കിട്ടണമെന്ന് തോന്നുക, ഈ ആവശ്യത്തെയോ ആഗ്രഹത്തെയോ നിയന്ത്രിക്കാൻ സാധിക്കാതെ വരിക, അമിതമായി ഇവ കഴിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം അഡിക്ഷനാണ് സൂചിപ്പിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിലൂടെ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കാൻസർ, മാസികാരോ​ഗ്യ പ്രശ്‌നങ്ങക്കും ഇത് നയിച്ചേക്കും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com