ഡാബർ ഇന്ത്യ/ എക്‌സ്
ഡാബർ ഇന്ത്യ/ എക്‌സ്

അർബുദത്തിന് കാരണമാകുന്നു; ഡാബറിനെതിരെ അമേരിക്കയിലും കാനഡയിലും കേസ്

ഡാബർ ഇന്ത്യയ്‌ക്കെതിരെ ഏതാണ്ട് 5,400 ഓളം പരാതിയാണ് അമേരിക്കയിലെയും കാനഡയിലെയും ഫെഡറൽ കോടതികളിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്

ന്യൂഡൽഹി: ഹെയർ റിലാക്‌സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലും കാനഡയിലും ഡാബർ ഇന്ത്യയുടെ വിദേശ സ്ഥാപനങ്ങൾക്കെതിരെ കേസ്.

ഡാബറിന്റെ കേശ സംരക്ഷണ ഉത്പന്നങ്ങളിൽ അർബുദ രോഗത്തിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അമേരിക്കയിലെയും കാനഡയിലെയും ഫെഡറൽ കോടതികളിൽ ഏതാണ്ട് 5,400 ഓളം പരാതികളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഉപഭോക്തൃ ഉൽപ്പന്ന സ്ഥാപനം, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, നമസ്‌തേ ലബോറട്ടറീസ്, ഡെർമോവിവ സ്‌കിൻ എസൻഷ്യൽസ്, ഡാബർ ഇന്റർനാഷ്ണൽ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ‌ ചെയ്‌തിരിക്കുന്നത്. 

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡാബർ അറിയിച്ചു. അപൂർണമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരാതികളെ നിയമപരമായി നേരിടുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം കേസിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ഡാബർ ഇന്ത്യയുടെ ഓഹരിവിലയും ഇടിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com