ചുമയും ജലദോഷവും പമ്പ കടക്കും; ഇങ്ങനെ ഒന്നു ചെയ്‌തു നോക്കു

ജലദോഷത്തിനും ചുമയ്‌ക്കും ഇഞ്ചി മിഠായി നല്ലതാണ്
ഇഞ്ചി മിഠായി /  പ്രതീകാത്മക ചിത്രം
ഇഞ്ചി മിഠായി / പ്രതീകാത്മക ചിത്രം

മിക്ക കറികളിലും നമ്മൾ ഇഞ്ചി അരിഞ്ഞോ ചതച്ചോ ചേർക്കാറുണ്ട് രുചിക്ക് മാത്രമല്ല ഔഷധഗുണങ്ങളും ഏറെയാണ് ഇഞ്ചിക്ക്. 108 കറികൾക്ക് സാമാനമാണ് ഇഞ്ചിക്കറി എന്നാണ് പഴമക്കാർ പറയാറ്. അല്ലെങ്കിലും ഇഞ്ചിക്കറിയില്ലാതെ മലയാളികൾക്ക് എന്ത് സദ്യ. ഇഞ്ചിക്കറി മാത്രമല്ല പനി, ചുമ, ജലദോഷം തുടങ്ങിയ അവസ്ഥങ്ങൾക്ക് പ്രതിവിധിയാണ് ഇഞ്ചി കൊണ്ട് മിഠായിയും തെയ്യാറാക്കാം. 

ഇഞ്ചി മിഠായി എങ്ങനെ തയ്യാറാക്കാം

ചൂടായ ഒരു പാത്രത്തിലേക്ക് ഒരു കപ്പോളം ഉപ്പിട്ടതിനു ശേഷം 150 ഗ്രാം ഇഞ്ചി കൂടി അതിലേക്ക് ഇട്ടുകൊടുക്കാം. ഏഴ് മുതൽ എട്ട് മിനിറ്റ് വരെ ഇളക്കിയതിനു ശേഷം ഇഞ്ചി നല്ലതു പോലെ സോഫ്റ്റ് ആകും. ശേഷം ഉപ്പിൽ നിന്നും ഇഞ്ചി വെള്ളത്തിലേക്ക് മാറ്റാം. ഇനി തൊലി പൊളിച്ച്  ചെറുകഷ്ണങ്ങളാക്കിയ ഇഞ്ചിയുടെ കൂടെ പുതിനയിലയും രാമതുളസിയുടെ ഇലയും കൂടെ ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കാം.

അരച്ചെടുത്ത ഇഞ്ചിയുടെ കൂട്ട് ഒരു പാനിലേക്ക് മാറ്റിയതിനു ശേഷം ശർക്കര, അയമോദകം, മഞ്ഞൾ പൊടി,  എന്നിവ കൂടെ ചേർത്ത് നന്നായി പാകം ചെയ്‌തെടുക്കുക. അവസാനം കുറച്ച് നെയ്യ് കൂടി ചേർക്കാം. ഈ കൂട്ട് പാനിൽ നിന്നും വിട്ടുവരുമ്പോൾ തീ അണയ്ക്കാവുന്നതാണ്. തണുത്തതിനു ശേഷം കൈകളിൽ നെയ്യ് തടവി കുറച്ചെടുത്ത് ചെറിയ ബോൾ രൂപത്തിൽ ഉരുട്ടിയെടുക്കാം. കൽക്കണ്ടത്തിന്റെ പൊടിയിൽ പൊതിഞ്ഞെടുക്കുന്നതോടെ ഇഞ്ചി മിഠായി റെഡി. ജലദോഷം, ചുമ തുടങ്ങിയവയിൽ നിന്നും ഉടനടി ആശ്വാസം കിട്ടാൻ ഇഞ്ചി മിഠായി നല്ലതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com