വ്യായാമം വെറും വയറ്റിലോ? ഭാരം കുറയ്ക്കാൻ നല്ലതാണ്, പക്ഷെ ദോഷങ്ങളുമുണ്ട്

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നതിന്‌ ​ഗുണവും ദോഷവുമുണ്ട്. ഭാരവും കുടവയറും കുറയ്‌ക്കാൻ ഇതാണ് ഏറ്റവും ഫലപ്രദം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൂടുതൽ കലോറി കത്തിക്കാനും ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യാനും ഉണർന്നെഴുന്നേറ്റുടൻ വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. എന്നാൽ അതിരാവിലെയുള്ള വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കണോ? ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമാണ് ഉയർന്നുകേൾക്കാറ്, ചിലർ ഭക്ഷണം കഴിക്കണമെന്നും മറ്റുചിലർ വെറും വയറ്റിൽ വ്യായാമം ചെയ്യാമെന്ന പക്ഷക്കാരുമാണ്. 

‌ഒന്നും കഴിക്കാതെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നതിന്‌ ​ഗുണവും ദോഷവുമുണ്ടെന്നതാണ് വാസ്തവം. ഭാരവും കുടവയറും കുറയ്‌ക്കാൻ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും പ്രയോജനകരം. പ്രമേഹ രോഗികൾക്കും വെറും വയറ്റിലെ വ്യായാമമാണ് ഫലപ്രദം. ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതുകൊണ്ടാണത്. ‌കാലി വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ്‌ കത്തിച്ചാണ് ഊർജ്ജം കണ്ടെത്തുക. ഭാരം കുറയാൻ വെറും വയറ്റിലെ വ്യായാമമാണ് നല്ലതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. 

അതേസമയം എല്ലാവർക്കും വെറും വയറ്റിലെ വ്യായാമം ഒരുപോലെ നല്ലതാണെന്ന് പറയാനാകില്ല. പേശികൾ വളർത്തണമെന്നാണെങ്കിൽ പ്രോട്ടീൻ ഷേക്കോ സ്‌മൂത്തിയോ പോലുള്ള എന്തെങ്കിലും വ്യായാമത്തിന്‌ മുൻപ്‌ കഴിക്കുന്നതാണ് നല്ലത്. വയറ്റിൽ ഒന്നുമില്ലാതെ വ്യായാമം ചെയ്യുമ്പോൾ ഊർജം കുറവായിരിക്കും അതിനവാൽ തീവ്രമായ വ്യായാം ചെയ്യാൻ കഴിയാതെവരും. രക്തത്തിലെ പഞ്ചസാരയുടെ തോത്‌ കുറയാനും ഇതുമൂലം തലകറക്കം പോലുള്ല അസ്വസ്ഥതകൾ ഉണ്ടാകാനും ഇടയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com