കുട്ടികൾ ദിവസവും വ്യായാമം ചെയ്യണോ? ശരീരഭാര നിയന്ത്രണം മാത്രമല്ല പഠനത്തിലും ഗുണമുണ്ട് 

ആവശ്യത്തിലധികം കലോറി ശരീരത്തിലെത്തുമ്പോഴാണ് അനാരോഗ്യകരമായ തലത്തിലേക്ക് ശരീരഭാരം ഉയരുന്നത്. ഡയറ്റ് ശ്രദ്ധിക്കുന്നതിനോപ്പം വ്യായാമവും വേണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാര നിയന്ത്രണം മുതിർന്നവർക്ക് മാത്രം അനിവാര്യമായ ഒന്നല്ല, കുട്ടികൾക്കും ഒരുപോലെ ആവശ്യമാണ്. ദിവസവും ഉപയോ​ഗപ്പെടുത്തുന്ന ഊർജ്ജത്തേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുമ്പോഴാണ് അനാരോഗ്യകരമായ തലത്തിലേക്ക് ശരീരഭാരം ഉയരുന്നത്. ഇത് നിയന്ത്രിക്കാൻ കുട്ടികളുടെ ഡയറ്റ് ശ്രദ്ധിക്കുന്നതിനോടൊപ്പം ദിവസവും വ്യായാമത്തിനും ശ്രദ്ധനൽകണം. 

എന്തുകൊണ്ട് കുട്ടികൾ ദിവസവും വ്യായാമം ചെയ്യണം?

► ദിവസവും വ്യായാമം ചെയ്യുന്നത് കുട്ടികളിൽ ശരിയായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ഇത് പൊണ്ണത്തടി റിസ്‌ക് കുറയ്ക്കുമെന്ന് മാത്രമല്ല ഹൃദ്രോഗം, പ്രമേഹം മറ്റ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയുടെ സാധ്യതയും കുറയ്ക്കാൻ സഹായിക്കും. 

► വ്യായാമം എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തും. ഹൃദയസംബന്ധമായ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. 

► ശാരീരിക പ്രവർത്തനങ്ങൾ എൻഡോർഫിൻ പുറപ്പെടുവിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദരോഗ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കും. വ്യായാമത്തിലൂടെ കുട്ടികളുടെ മാനസിക ക്ഷേമം വർദ്ധിപ്പിക്കാം. 

► കുട്ടികളുടെ അക്കാദമിക പ്രകടനങ്ങളിലും വ്യായാമം വലിയ പങ്കുവഹിക്കും. ഓർമ്മശക്തി വർദ്ധിപ്പിക്കാനും ശ്രദ്ധ കൂട്ടാനും ചിട്ടയായ വ്യായാമശീലം സഹായിക്കും. 

► സ്‌കൂളിലടക്കം കായികപരമായ ഗ്രൂപ്പ് ഇവന്റുകളിൽ പങ്കെടുക്കുന്നത് കുട്ടികളുടെ സാമൂഹിക ഇടപെടലിൽ വലിയ സ്വാധീനമുണ്ടാക്കും. ടീം വർക്ക്, സഹകരണം, ആശയവിനിമയം തുടങ്ങിയ കഴിവുകൾ ഇങ്ങനെ വികസിപ്പിക്കാനാകും. 

► ക്രമമായ വ്യായാമം അധിക ഊർജം കളയാൻ കുട്ടികളെ സഹായിക്കും. അതോടൊപ്പം ഉറക്കം ക്രമപ്പെടുത്താനും ഉറക്കതകരാറുകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com