പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ കാൻസർ വരുമോ? ദോഷഫലങ്ങൾ ഇവ 

അന്നനാളം, വൻകുടൽ, കരൾ, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാൻസർ സാധ്യതയാണ് പ്രഭാതഭക്ഷണം കഴിക്കാത്തവരിൽ കൂടുതലായി കണ്ടുവരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവർക്ക് ചിലതരം കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.അന്നനാളം, വൻകുടൽ, കരൾ, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാൻസർ സാധ്യതയാണ് പ്രഭാതഭക്ഷണം കഴിക്കാത്തവരിൽ കൂടുതലെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പ്രഭാതഭക്ഷണം കഴിക്കാത്തത് ഗ്ലൂക്കോസ് മെറ്റബോളിസം, വിട്ടുമാറാത്ത വീക്കം, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തപക്ഷം ഗ്ലൂക്കോസ് മെറ്റബോളിസം ത‍ടസ്സപ്പെടുകയും വിട്ടുമാറാത്ത വീക്കം അനുഭവപ്പെടുകയും ചെയ്യും. ഇത് ഓക്സിഡേഷൻ, ജീൻ മ്യൂട്ടേഷൻ തുടങ്ങിയ പ്രക്രിയകളിലൂടെ ട്യൂമർ വളരാൻ ഇടയാക്കുമെന്നാണ് വിദ​​ഗ്ധർ പറയുന്നത്. 

ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഊർജവും പോഷകങ്ങളും ലഭിക്കാൻ മാത്രമല്ല മറിച്ച് നമ്മുടെ മെറ്റബോളിസത്തെയും വികാരങ്ങളെയും ജീവിതശൈലി പ്രേരിതമായ രോഗങ്ങളുടെ അപകട ഘടകങ്ങളെയും ഇത് സ്വാധീനിക്കും. മൂന്ന് തവണ വിപുലമായും മൂന്ന് തവണ ചെറുതായും ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരണമെന്നാണ് വിദ​ഗ്ധർ ഉപദേശിക്കുന്നത്. ഇത് വിശപ്പ് നിലനിർത്താനും നിയന്ത്രിക്കാനും സഹായിക്കും ഒപ്പം മെച്ചപ്പെട്ട മെറ്റബോളിസവും ഉറപ്പാക്കും. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com