ഉറങ്ങാൻ വ്യായാമം ചെയ്യാം
ഉറങ്ങാൻ വ്യായാമം ചെയ്യാം

ഉറങ്ങാൻ മരുന്ന് വേണ്ട, ആഴ്ചയിൽ മൂന്ന് ദിവസം വ്യായാമം ചെയ്യാം; പഠനം

യൂറോപ്യന്‍ രാജ്യങ്ങളിലെ 21 വ്യത്യസ്‌ത കേന്ദ്രങ്ങളില്‍ നിന്നുള്ള 4399 പേരിലാണ് പഠനം നടത്തിയത്

ലര്‍ക്കും നല്ല ഉറക്കം എന്നത് ഒരു സ്വപ്നമായി മാറിയിരിക്കുകയാണ്. ഉറക്കം കിട്ടാന്‍ മരുന്നുകളെ ആശ്രയിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്. നല്ല ഉറക്കത്തിന് അത്രയ്ക്കൊന്നും പോകേണ്ടന്നാണ് ഐസ്‌ലാൻഡിലെ റെയ്ക്ജാവിക് സർവകലാശാല ​ഗവേഷകർ പറയുന്നത്.

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിന് സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഒന്‍പത്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ 21 വ്യത്യസ്‌ത കേന്ദ്രങ്ങളില്‍ നിന്നുള്ള 4399 പേരിലാണ് പഠനം നടത്തിയത്. 10 വര്‍ഷം നീണ്ട പഠനത്തില്‍ ഇവരുടെ ശാരീരിക വ്യായാമത്തിന്റെ ദൈര്‍ഘ്യം, ഉറക്കമില്ലായ്‌മയുടെ ലക്ഷണങ്ങള്‍, രാത്രിയിലെ ഉറക്കസമയം, പകലുറക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതില്‍ 25 ശതമാനം പേര്‍ സജീവമായ ജീവിതശൈലി പിന്തുടരുന്നവരായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നവരെയാണ്‌ സജീവ ജീവിതശൈലിയുള്ളവരായി കണക്കാക്കിയത്‌. 18 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമാകുകയും 20 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമല്ലാതാകുകയും ചെയ്‌തു. 37 ശതമാനം പേര്‍ പഠനത്തിന്‌ മുന്‍പും ശേഷവുമെല്ലാം സജീവമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവരായിരുന്നു.

ഉറങ്ങാൻ വ്യായാമം ചെയ്യാം
കണ്ണിന് താഴെയുള്ള കറുപ്പ് നിസ്സാരമാക്കരുത്; ഉറക്കമില്ലയ്മ മാത്രമല്ല, ശരീരം നൽകുന്ന മുന്നറിയിപ്പ് കൂടിയാണ്

സ്ഥിരമായി വ്യായാമം ചെയ്‌തവര്‍ക്ക്‌ രാത്രിയില്‍ ഉറക്കമില്ലായ്‌മ തോന്നാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക്‌ ഇന്‍സോംനിയ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യതയും 22 ശതമാനം കുറവായിരുന്നു. സജീവജീവിതശൈലി നയിച്ചവര്‍ രാത്രിയില്‍ ആറ്‌ മണിക്കൂര്‍ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ വരെ സുഖമായി ഉറങ്ങുന്നതായും ഗവേഷകര്‍ കണ്ടെത്തി. ബിഎംജെ ഓപ്പണ്‍ ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com