നാല് മണിക്ക് മുന്‍പ് അത്താഴം, ഒരു മണിക്കൂര്‍ ടെന്നീസും വര്‍ക്കൗട്ടും; 40-ാം വയസിൽ സിക്‌സ്‌പാക്കുമായി യൂട്യൂബർ

രണ്ട് റൊട്ടിയും സോയാ ബീനും പച്ചക്കറിയും പരിപ്പ് കറിയും യോഗർട്ടുമാണ് അത്താഴത്തിന് കഴിക്കുക
യൂ‍ട്യൂബര്‍ അങ്കുർ വരിക്കൂ
യൂ‍ട്യൂബര്‍ അങ്കുർ വരിക്കൂഇന്‍സ്റ്റഗ്രാം

വ്യായാമം ശാരീരിക-മാനസിക ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ദിവസവും വ്യായാനം പതിവാക്കുന്നത് ശരീരഭാരം ക്രമീകരിക്കാനും പലതരത്തിലുള്ള രോ​ഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റിനിർത്താനും സഹായിക്കും. എന്നാൽ പെട്ടന്നുള്ള ഒരു ആ​ഗ്രഹത്തിന്റെ പുറത്ത് വർക്ക്‌ഔട്ട് ചെയ്‌ത്‌ ശരീരം ഭാരം കുറയ്‌ക്കാനും ഫിറ്റായിരിക്കാനും തീരുമാനമെടുക്കുന്നവരാണ് കൂടുതലും. കുറഞ്ഞ സമയത്തിനുള്ളിൽ പ്രതീക്ഷിക്കുന്ന ഫലം കിട്ടിയില്ലെങ്കിൽ വർക്കൗട്ടും ഡയറ്റുമൊക്കെ ഉപേക്ഷിക്കുകയും ചെയ്യും.

എന്നാൽ വ്യായാമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സിക്‌സ്‌പാക്ക് ശരീരം നേടിയതിനെ കുറിച്ച് പങ്കുവെക്കുകയാണ് യൂട്യൂബറും സംരംഭകനുമായ അങ്കുർ വരിക്കൂ. പത്ത് കിലോയോളം ഭാരം കുറച്ച് സി‌ക്സ്‌പാക്ക് നേടിയെടുക്കുന്നതിന് പിന്നിൽ ചെറുതല്ലാത്ത കഠിനാധ്വാനമുണ്ടെന്ന് അങ്കുർ പറയുന്നു. 32-ാം വയസ്സിൽ അസ്ഥികളിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടുന്നതുമായി ബന്ധപ്പെട്ട അവാസ്കുലാർ നെക്രോസിസ് എന്ന ആരോ​ഗ്യപ്രശ്നം അങ്കുറിന് സ്ഥിരീകരിച്ചിരുന്നു.

ഇടുപ്പിന് നടത്തിയ ശസ്ത്രക്രിയക്കുശേഷം മൂന്നുമാസത്തോളം കിടക്കയിൽ തന്നെയായിരുന്നു അങ്കുറിന്റെ ജീവിതം. അതിനുശേഷമുള്ള അഞ്ചുമാസം ക്രച്ചസിലും. എന്നാൽ ഇവയ്‌ക്കൊന്നും അങ്കുറിനെ തളർത്താനായില്ല. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ഓട്ടം നല്ലതായതുകൊണ്ടാണ് മാരത്തോൺ ഓട്ടത്തിലേക്ക് തിരിയുന്നത്. 33-ാം വയസിലാണ് സിക്‌സ്‌പാക്കിന് വേണ്ടി ആദ്യം പരിശ്രമിക്കുന്നത്.

അങ്ങനെ ഭക്ഷണക്രമത്തിലും ഉറക്കത്തിലും വ്യായാമത്തിലുമൊക്കെ മാറ്റങ്ങൾ വരുത്തി. സിക്സ് പാക് നേടിയെടുത്തെങ്കിലും വീണ്ടും ശരീരം പഴയപടി ആയി. അങ്ങനെയാണ് നാൽപത്തിമൂന്നാം വയസ്സിൽ വീണ്ടും സിക്സ്പാക് ബോഡിക്കായി അങ്കുർ പരിശ്രമിച്ചു തുടങ്ങിയത്. കലോറി കുറച്ചുള്ള ഭക്ഷണരീതിക്കാണ് പ്രാധാന്യം നൽകിയതെന്ന് അങ്കുർ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രോട്ടീൻ ലഭിക്കുന്നതിനായി വാൾനട്ട്, ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയും ഉൾപ്പെടുത്തി. പച്ചക്കറികളും പഴവർ​ഗങ്ങളും ധാന്യങ്ങളും ധാരാളം ഉൾപ്പെടുത്തി എന്നുമാത്രമല്ല അത്താഴം നാലുമണിക്ക് മുമ്പേ കഴിക്കുന്നതും ശീലമാക്കി. രണ്ട് റൊട്ടിയും സോയാ ബീനും പച്ചക്കറിയും പരിപ്പ് കറിയും യോ​ഗർട്ടുമാണ് അത്താഴത്തിന് കഴിക്കുക. ആറരയോടെ ഒരു ബൗൾ തൈരും കഴിച്ചു കഴിഞ്ഞാൽ അന്നത്തെ ഭക്ഷണം അവസാനിക്കും.

യൂ‍ട്യൂബര്‍ അങ്കുർ വരിക്കൂ
പണം മുടക്കി പണി വാങ്ങരുത്; 'ജിമ്മ'നാകാന്‍ കഴിക്കുന്ന പ്രോട്ടീൻ പൗഡർ തലച്ചോര്‍ മുതല്‍ കിഡ്നി വരെ കാർന്നുതിന്നും

വർക്കൗട്ടിന്റെ ഭാ​ഗമായി ടെന്നീസ് കളിക്കുന്നതും തുടർന്നിരുന്നു. ആഴ്ചയിൽ ആറുതവണ ഒരുമണിക്കൂറോളം ടെന്നീസ് കളിക്കും. മുക്കാൽമണിക്കൂറോളം വർക്കൗട്ട് ചെയ്യുന്നതും പതിവാക്കി. ഇന്ന് നാൽ‌പത്തിമൂന്നിലെത്തി നിൽക്കുമ്പോൾ തന്റേത് കരുത്താർന്ന ശരീരമായെന്നാണ് അങ്കുർ പറയുന്നത്. പഴയ ചിത്രവും പുതിയ ചിത്രവും കുറിപ്പിനൊപ്പം അങ്കുർ പങ്കുവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com