ഫിലോ‍ഡ്സ് ട്യൂമർ; മുൻ മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു

2017ലെ മിസ് ഇന്ത്യ മത്സരത്തിൽ മിൻ കൺജീനിയാലിറ്റി, ബ്യൂട്ടി വിത് പർപസ് ടൈറ്റിലുകൾ നേടിയിരുന്ന താരമാണ് റിങ്കി
റിങ്കി ചാക്മ
റിങ്കി ചാക്മഇന്‍സ്റ്റഗ്രാം
Published on
Updated on

സ്തനാർബുദത്തെ തുടർന്ന് മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു. ദീർഘനാളത്തെ കാൻസർ പോരട്ടത്തിന് ശേഷമാണ് ത്രിപുര സ്വദേശിനിയായ റിങ്കിയുടെ അന്ത്യം. 2017ലെ മിസ് ഇന്ത്യ മത്സരത്തിൽ മിൻ കൺജീനിയാലിറ്റി, ബ്യൂട്ടി വിത് പർപസ് ടൈറ്റിലുകൾ നേടിയിരുന്ന താരമാണ് റിങ്കി.

2022ലാണ് റിങ്കിക്ക് ഫിലോ‍ഡ്സ് ട്യൂമർ എന്ന സ്തനാർബുദം സ്ഥിരീകരിക്കുന്നത്. പിന്നീട് ശ്വാസകോശത്തിലെത്തും തലയിലേക്കും അർബുദം പടർന്നു. അപൂർവമായ ഈ ട്യൂമർ പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത കുറവാണെങ്കിലും വ്യാപിച്ചുകഴിഞ്ഞാൽ ചികിത്സാപുരോ​ഗതി ഉണ്ടാവുക വിരളമാണ്. രോ​ഗത്തെ കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ കുറിച്ചും താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിങ്കി ചാക്മ
ആരോ​ഗ്യത്തിന് 'മധുരം' കൂട്ടാൻ ചായയിൽ മധുരം കുറയ്‌ക്കാം; പഞ്ചസാര പരിമിതപ്പെടുത്താൻ വഴിയുണ്ട്

കഴിഞ്ഞ രണ്ടുവർഷമായി താനും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22-നാണ് രോ​ഗം വഷളായതിനെ തുടർന്ന് റിങ്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിന്നുപോന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com