പ്രതിരോധ ശേഷി കൂട്ടും, ദഹനക്കേടിനും ബെസ്റ്റ്; ചെറുചൂടാടെ എന്നും രാവിലെ ഒരു ​ഗ്ലാസ് പെരുംജീരക വെള്ളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും
പെരുംജീരക വെള്ളം
പെരുംജീരക വെള്ളം

പെട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ നിരവധി പോഷക​ഗുണങ്ങളാൽ സമ്പന്നമായ പെരുംജീരകമിട്ട് തിളപ്പിച്ചാറിയ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി കൂട്ടാനും ദേഹനക്കേട് കുറയ്ക്കാനും സഹായിക്കും. നാടൻ കറികൾക്ക് രുചി കൂട്ടുന്ന മസാലക്കൂടിലെ പ്രധാന ഐറ്റം കൂടിയാണ് ഇവ.

പെരുംജീരകത്തിൽ കാർമിനേറ്റീവ് ഗുണങ്ങളുള്ളതിനാൽ ദഹനക്കേടിന് മാത്രമല്ല നെഞ്ചെരിച്ചിൽ അസിഡിറ്റി എന്നിവയ്ക്കും ഇവ നല്ലതാണ്. പെരുംജീരകം വിത്തുകളിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. സന്ധിവാതം അല്ലെങ്കിൽ കോശജ്വലന മലവിസർജ്ജനം പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോളിഫെനോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ കോശങ്ങളെ ഓക്സിഡേറ്റീവാകാതെ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെ യ്യുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

പെരുംജീരക വെള്ളം
കോവിഡ് ബാധിച്ചവരുടെ ബുദ്ധിശക്തി കുറയുമെന്ന് പഠനം

കൂടാതെ മെച്ചപ്പെട്ട കാഴ്ചശക്തിക്ക് ആവശ്യമായ വിറ്റാമിൻ എയുടെ അളവും ഇതിൽ ധാരാളമുണ്ട്. പെരുംജീരകം വെള്ളം പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്നും മറ്റ് നേത്രരോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.പെരുംജീരകം വെള്ളം കഴിക്കുന്നതിലൂടെ അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ ശരീരത്തിൻ്റെ പ്രതിരോധം ശക്തിപ്പെടുത്താൻ കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com