വ്യായാമം നിർബന്ധം, പക്ഷെ രാത്രി വൈകിയുള്ള വർക്ക്‌ഔട്ട് ​നിങ്ങളെ രോ​ഗിയാക്കാം

വൈകുന്നേരമാണ് വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയമെന്ന് പഠനങ്ങള്‍ പറയുന്നു
Late night workouts
രാത്രി വൈകിയുള്ള വർക്ക്‌ഔട്ട് ​നിങ്ങളെ രോ​ഗിയാക്കാം

രോഗ്യകരമായ ഒരു ജീവിതം നയിക്കേണ്ടതിന് വ്യായാമത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമ്മള്‍ക്ക് അറിയാം. ജീവിതനിലവാരം മെച്ചപ്പെടുത്താനും രോഗങ്ങളെ പ്രതിരോധിക്കാനും വ്യായാമം സഹായിക്കും. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയം ഏതാണെന്ന് ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമാണ്.

ചിലര്‍ രാവിലെകള്‍ തെര‍ഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലര്‍ സൗകര്യം നോക്കി വൈകുന്നേരവും രാത്രികളും തെരഞ്ഞെടുക്കുന്നു. ശരീരം അനങ്ങിയാല്‍ പോരെ അതിനും സമയം ഉണ്ടോ എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. എങ്കില്‍ ഉണ്ട്, എന്നാണ് ഉത്തരം. കാരണം വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന്‍റെ താപനില ഉയരാനും ഹൃദയമിടിപ്പ് വര്‍ധിക്കാനും കാരണാകും. കൂടാതെ ശരീരത്തിലെ അഡ്രിനാലിന്‍, എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഉല്‍പാദിക്കപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രി വൈകിയുള്ള വര്‍ക്ക്ഔട്ട് കഴിഞ്ഞ് വന്ന് നേരെ കട്ടിലിലേക്ക് കിടുന്ന ശീലം നിങ്ങളെ കൂടുതല്‍ രോഗി ആക്കും എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മളുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം വിപരീതമായാണ് പ്രവർത്തിക്കുന്നത്. രാത്രിസമയത്ത് സ്വാഭാവികമായി നമ്മുടെ ശരീരത്തിലെ താപനില താഴുന്നു. ഇതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന നല്‍കുന്നത്.

Late night workouts
ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കാം; ഒന്നല്ല, പത്തുണ്ട് ​ഗുണങ്ങള്‍

വൈകുന്നേരമാണ് വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ സമയത്ത് പേശികളുടെ പ്രവർത്തനവും ശരീര താപനിലയും ഏറ്റവും ഉയർന്ന നിലയിലായതിനാലാണിത്. എന്നാലും രാവിലെ വ്യായാമം ചെയ്യാന്‍ തെര‍ഞ്ഞെടുക്കുന്നത് ഒരു ദിവസം മുഴുന്‍ ഊർജ്ജ നിലയും മെറ്റബോളിസവും വർധിപ്പിക്കുന്നത് പോലെയുള്ള ഗുണങ്ങളുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com