ആരോഗ്യം

അമിതവണ്ണം ആയുസ് കൂട്ടുമെന്ന് പുതിയ പഠനം

സമകാലിക മലയാളം ഡെസ്ക്

ഭാരക്കൂടുതല്‍ മൂലം സമ്മര്‍ദ്ദത്തിലാകുന്നവര്‍ക്കൊരു ആശ്വാസ വാര്‍ത്ത. അമിത വണ്ണം അത്ര ആപത്തല്ലത്രേ.. മറിച്ച് അമിത വണ്ണം ആയുസ്സ് കൂട്ടുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്. അമിതവണ്ണത്തിന്റെ ദോഷ വശങ്ങള്‍ മാത്രം കേട്ട് ശീലിച്ച നമുക്ക് തികച്ചും പുതുമയും ആകാംക്ഷയുമുള്ളൊരു വാര്‍ത്തയാണിത്. വണ്ണം കൂടുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്നും ആയുസു വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

ജേണല്‍ ഒഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) ഇരുപത്തഞ്ചിനും 29.5നും ഇടയിലുള്ളവര്‍ സാധാരണ ശരീരഭാരമുള്ളവരേക്കാള്‍ കുറച്ചു കൂടുതല്‍ കാലം ജീവിച്ചിരുന്നുവെന്നു ഗവേഷകര്‍ പറയുന്നു. ഇന്ത്യ, അമേരിക്ക, കാനഡ, യൂറോപ്പ്, ആസ്‌ട്രേലിയ, ചൈന, തായ്‌വാന്‍, ജപ്പാന്‍, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു ദശലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണു അമിതവണ്ണത്തിന്റെ മേന്മ തിരിച്ചറിഞ്ഞിരിക്കുന്നത്. 

കുറച്ചു ഭാരം കൂടുതലുള്ളത് ആരോഗ്യത്തെ അനുകൂലമാക്കി നിര്‍ത്തുന്നതെങ്ങനെ എന്നൊക്കെ പഠനത്തില്‍ പറയുന്നുണ്ട്. എന്തായാലും പണ്ടു തൊട്ടേ പറഞ്ഞുവച്ച കാര്യങ്ങള്‍ പുതിയ പഠനത്തില്‍ മാറിത്തുടങ്ങുന്നു. അമിതവണ്ണവും ആരോഗ്യത്തിന്റെ ലക്ഷണമായി അവതരിപ്പിക്കപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും തുടര്‍ പഠനങ്ങള്‍ കൂടി വിലയിരുത്തിയിട്ട് തടി കുറച്ചാല്‍ മതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു