ആരോഗ്യം

ചോക്ലേറ്റ് നിങ്ങള്‍ കരുതുംപോലെ അപകടകാരിയല്ല

സമകാലിക മലയാളം ഡെസ്ക്

ചോക്ലേറ്റ് എന്ന് കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവര്‍ വളരെ കുറവാണ്. ചോക്ലേറ്റിനോടുള്ള ഭ്രമത്തില്‍ പ്രായമൊന്നും ഒരു തടസമേയല്ല. ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാരണം കൊണ്ട് ചോക്ലേറ്റിനോട് നോ പറയുന്ന എത്രയാളുകളുണ്ടെന്നോ.. എന്നാല്‍ ചോക്ലേറ്റ് കഴിക്കുമ്പോള്‍ അത്ര ഭയക്കേണ്ടതില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

കാരണം ചോക്ലേറ്റിനും ആരോഗ്യപരമായ പലഗുണങ്ങളുമുണ്ട്. ഗുണമേന്മയുള്ള ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കും. ഇരുമ്പിന്റെ അംശം ധാരാള അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലി ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. സാധാരണ ചോക്ലേറ്റില്‍ ഇത് 2.4 മില്ലിഗ്രാം ആണെന്നിരിക്കെയാണ് ഈ കണക്ക്. 

100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 7080 ശതമാനം വരെയാണ്. 11 ഗ്രാം ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ധാധുക്കളുടെ വലിയ അളവിലുള്ള സാന്നിധ്യമാണ് ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്നത്. 

ശരീരഭാരം കുറയ്ക്കാനും ചോക്ലേറ്റ് സഹായകമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്. എങ്ങനെയെന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയുകയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്‌ലാവനോയ്ഡുകളും പോഷകങ്ങളും ഇതിന് സഹായിക്കുന്നതാണ്. അമിതമായി കഴിച്ചാല്‍ വിപരീത ഫലമുണ്ടാകുമെന്ന കാര്യവും ഓര്‍മ്മയില്‍ വെക്കണമെന്ന് മാത്രം.

കൂടാതെ ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സൈഡുകളെ സജീവമാക്കുന്നതിനായുള്ള പാള്‍ഫീനോല്‍സ്, ഫഌനോള്‍സ്, കാറ്റെഞ്ചിന്‍ എന്നീ ഘടകങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതു വഴി ശരീരത്തിലെ ആന്റി ഓക്‌സൈഡ് ഘടകങ്ങളെ ജൈവീകമായി സജീവമാക്കാന്‍ ഈ ഘടകങ്ങള്‍ക്ക് സാധിക്കും.

സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയും. ഓര്‍മ്മയും ബുദ്ധിയും കൂടാനും ചോക്ലേറ്റ് നല്ലതാണ്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഓര്‍മ്മ കൂട്ടാനും ചോക്ലേറ്റിന് കഴിയും. കൊക്കോയിലടങ്ങിയിരിക്കുന്ന കാഫിന്‍, തിയോബ്രോമിന്‍ തുടങ്ങിയ ഘടകങ്ങള്‍ ആളുകളെ ഉന്‍മേഷവാന്‍മാരാക്കാന്‍ സഹായിക്കും.

ചോക്ലേറ്റിന് ഇത്രയേറെ ഗുണഫലങ്ങള്‍ ഉണ്ടെങ്കിലും എല്ലാ സാധനങ്ങള്‍ക്കുമെന്നപോലെ ചില ദോഷവശങ്ങളുമുണ്ട്. ചോക്ലേറ്റിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലെ ദോഷകരമായി ബാധിച്ചേക്കും. ചോക്ലേറ്റ് വാങ്ങുമ്പോള്‍ ഗുണമേന്മയുള്ള ഉത്പന്നം തന്നെ നോക്കി വാങ്ങാനും ശ്രമിച്ചാല്‍ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്