ആരോഗ്യം

ഈറ്റിങ് ഡിസോര്‍ഡര്‍ ഉള്ളവരില്‍ മോഷണത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ക്ക് ഈറ്റിങ് ഡിസ്ഓര്‍ഡര്‍ ഉണ്ടോ.. എങ്കിലതിനെ നിസാരമായി കാണരുത്. സ്ത്രീകളിലെ ഇത്തരം പ്രവണതകള്‍ മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഈറ്റിങ് ഡിസ്ഓര്‍ഡര്‍ ഉള്ള 960,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

ഭക്ഷണരീതിയും മോഷണവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യത്തില്‍ അനേകം ചോദ്യങ്ങളുയരാം. ഇത് തികച്ചും മനശാസ്ത്രപരമാണ്. ഇതില്‍ 12 ശതമാനത്തില്‍ ഏഴ് ശതമാനത്തിനും അനോറെക്‌സിയ നെര്‍വോസ എന്ന രോഗാവസ്ഥയാണ്. പതിനെട്ട് ശതമാനത്തില്‍ പതിമൂന്ന് ശതമാനത്തിന് വുലീമിയ നെര്‍വോസ എന്ന അവസ്ഥയും. അഞ്ച് മുതല്‍ ആറ് ശതമാനം ആളുകളില്‍ ഈറ്റിങ് ഡിസോര്‍ഡര്‍ ഇല്ലാതെത്തന്നെ മോഷണത്തിനുള്ള വ്യഗ്രത കാണാമെന്ന് മനശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ക്ലെപ്‌റ്റോമാനിയ അഥവാ ആന്തരിക പ്രേരണയുള്ള മോഷണം എന്നൊരു രോഗാവസ്ഥ സാധാരണ കണ്ടുവരുന്ന ഒന്നാണ്. അതും സ്ത്രീകളില്‍ തന്നെയാണ് കണ്ടുവരാറുള്ളത്. പക്ഷേ ഇത് അതില്‍ നിന്നും വ്യത്യസ്തമാണ്. രോഗികളുടെ പശ്ചാത്തലം വിശദമായി പഠിച്ചാല്‍ മാത്രമാണ് രോഗകാരണം ഈറ്റിങ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്താനാകൂവെന്ന് പഠനം നടത്തിയ ഷിയാങ് യോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം