ആരോഗ്യം

വണ്ണം കുറയ്ക്കാന്‍ സൂത്രവിദ്യ; വാല്‍നട്‌സ് കഴിക്കൂ, വിശപ്പു കുറയ്ക്കൂ

സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ തുടര്‍ച്ചയായി ഭക്ഷണം കഴിക്കാറുണ്ടോ? എപ്പോഴും എന്തെങ്കിലും കൊറിക്കുന്ന ശീലക്കാരാണോ? ഈ പ്രവണത കൊണ്ട് അമിതവണ്ണം പോലെയുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ? എന്നാലത് കുറയ്ക്കാന്‍ ഒരു മാര്‍ഗമുണ്ട്. വാള്‍നട്ട്‌സ് കഴിക്കുക. ദിവസവും വാള്‍നട്ട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

എപ്പോഴും വയര്‍ നിറഞ്ഞിരിക്കുന്നു എന്ന തോന്നല്‍ തലച്ചോറിനുണ്ടാവുകയാണ് വാള്‍നട്ട്‌സ് കഴിക്കുകവഴി സംഭവിക്കുന്നത്. ഭക്ഷണം കഴിക്കണം എന്ന തോന്നലിനെ, അല്ലെങ്കില്‍ വിശപ്പിനെ ഇത് പരമാവധി നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. വളരെ കുറഞ്ഞ അളവില്‍ ശരീരത്തിന് ഒട്ടും ദോഷകരമല്ലാത്ത വാള്‍നട്ട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് മാറുന്നതിനൊപ്പം ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്.

വാള്‍നട്ട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് വയര്‍ എപ്പോഴും നിറഞ്ഞിരിക്കുകയും ഭക്ഷണം കഴിക്കാനുള്ള ത്വര കുറയുകയും ചെയ്യുന്നതായാണ് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഒലിവിയ എം ഫാറിന്റെ പഠനഫലത്തില്‍ തെളിഞ്ഞിട്ടുള്ളത്. വാള്‍നട്ട് എന്ന വിത്ത്, ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞു. 

പരീക്ഷണത്തിനായി അമിതവണ്ണമുള്ള പത്ത് പേര്‍ക്ക് ഗവേഷകര്‍ 48 ഗ്രാം വാള്‍നട്ട്‌സ് നല്‍കി. ആദ്യത്തെ അഞ്ച് ദിവസം വാള്‍നട്ട്‌സ് അടങ്ങിയ സ്മൂത്തി ഇവര്‍ക്ക് കഴിക്കാന്‍ നല്‍കി. പിന്നീടുള്ള അഞ്ച് ദിവസം വാള്‍നട്ട്‌സ് ഇല്ലാത്ത എന്നാല്‍ വാള്‍നട്ടിന്റെ ഫ്‌ലേവര്‍ അടങ്ങിയതുമായ സ്മൂത്തിയും നല്‍കി. രണ്ട് ഘട്ടങ്ങളിലും ആളുകള്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്. വാള്‍നട്ട്‌സ് അടങ്ങിയ സ്മൂത്തി കഴിച്ച ദിവസങ്ങളില്‍ ആളുകള്‍ക്ക് താരതമ്യേന ഭക്ഷണത്തിനോട് അമിതതാല്‍പര്യം കാണിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ