ആരോഗ്യം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലെ കോളസ്‌ട്രോള്‍ നിരക്ക് നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ഹാര്‍ട്ട്അറ്റാക്കിന് വരെ സാധ്യതയുണ്ടെന്നുള്ളത് ഓര്‍മ്മയില്‍ വെയ്ക്കുന്നതായിരിക്കും നല്ലത്. കൊളസ്‌ട്രോളിനെ അത്ര നിസാരമായി കാണേണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അമിത കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധ അത്യാവശ്യമാണ്. 

ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ലഭിക്കേണ്ട കൊളസ്‌ട്രോള്‍ വെറും 20 ശതമാനം മാത്രമാണ്. ബാക്കിയുള്ളത് ഉല്‍പാദിപ്പിക്കേണ്ട ചുമതല കരളിനാണ്. കൊഴുപ്പു കൂടിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കാനിടയാക്കും. ഈ ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണം നടന്ന് ദോഷകരമായ പദര്‍ത്ഥങ്ങള്‍ ഉണ്ടാക്കി ധമനികള്‍ക്ക് കേട് വരുത്തും. എന്നാല്‍ ഭക്ഷണ ക്രമത്തിലെ നിയന്ത്രണം കൊണ്ട്  ഒരു പരിധിവവരെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ കുറച്ച് കൊണ്ട് വരാന്‍ സാധിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം..

ഈന്തപ്പഴം
കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഈന്തപ്പഴത്തില്‍ ധാരാളമായുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തില്‍ രക്തം വയ്ക്കാനും നല്ലതാണ്.

ബദാം
ബദാമില്‍ അടങ്ങിയിട്ടുള്ള നല്ലതരം കൊഴുപ്പാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണത്തിന് വിധേയമാകാതിരിക്കാനും സഹായിക്കും. ഏതെങ്കിലുംകൊഴുപ്പ് ഭക്ഷണത്തിന് പകരമായോ, ഇടനേരങ്ങളിലെ ഭക്ഷണമായോ ബദാംപരിപ്പ് കഴിക്കാം. 

നെല്ലിക്ക
ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഇതുപകരിക്കും.

അവക്കാഡോ
ദിവസവും ഒരു അവക്കാഡോപ്പഴം കഴിക്കുന്നവരുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റിംഗ് നടത്തുന്നവരെക്കാള്‍ കൂറഞ്ഞ് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത്് ദിവസവും കഴിച്ചാല്‍ ശരീരത്തിലെ 17 ശതമാനം കൊളസ്‌ട്രോള്‍ കുറയുമെന്നാണ് ആരോഗ്യവിധഗ്ദര്‍ പറയുന്നത്. 

സംഭാരം
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വളരെ നല്ല പാനീയമാണ് സംഭാരം. പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെയാണിത് തടയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ