ആരോഗ്യം

ഉറങ്ങിയില്ലെങ്കില്‍ പണികിട്ടും

സമകാലിക മലയാളം ഡെസ്ക്

എല്ലാം മറന്നൊരു ഉറക്കത്തോളം സുഖകരമായ മറ്റൊന്നില്ല. പകലന്തിയോളമുള്ള അധ്വാനം കഴിഞ്ഞ് ഗാഢമായൊന്ന് ഉറങ്ങാന്‍ ആഗ്രഹിക്കാത്തവരില്ല. ഇന്നത്തെ ഉറക്കം നാളേയ്ക്കുള്ള മുതല്‍ക്കൂട്ടാണെന്നു കൂടി വേണം കരുതാന്‍. എന്നാല്‍ ഇന്നത്തെ ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളില്‍ ചിലത് ഉറക്കക്കുറവിനാല്‍ ഉണ്ടാകുന്നതുമാണ്. ചെറിയ പ്രായത്തിലെ ഉറക്കുറവ് അഥവാ സ്ലീപിങ് ഡെപ്റ്റ് പിന്നീട് പല രോഗങ്ങള്‍ക്കുമുള്ള കെണിയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആറു മണിക്കൂറില്‍ കുറവാണ് ഒരാള്‍ ഉറങ്ങാനെടുക്കുന്ന സമയമെങ്കില്‍ അത് ഭാവിയില്‍ ഹൃദ്‌രോഗം, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നു. 

ഇതു വിചാരിച്ച് രാത്രി മുഴുവന്‍ കെടന്നുറങ്ങണമെന്നല്ല പറയുന്നത്. ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കുന്നവര്‍ ദിവസവും രാത്രി എട്ടു മണിക്കൂര്‍ ഉറങ്ങിയാല്‍ മതി. ഉറക്കം ഒരു നല്ല സൗന്ദര്യവര്‍ധക വസ്തുകൂടിയാണ്. ഉറങ്ങുന്ന സമയത്ത് ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇത് കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് മുത്തശ്ശിമാര്‍ വീട്ടിലെ പെണ്‍കുട്ടികളോട് സമയത്തിന് ഉറങ്ങിയെഴുന്നേല്‍ക്കാന്‍ ഉപദേശിക്കുന്നത്.

ഉറക്കമൊഴിക്കുന്നതിലൂടെ നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുന്നുണ്ട്. ജീനുകളില്‍ മാറ്റം സംഭവിക്കുമ്പോള്‍ അത് പൊണ്ണത്തടിക്കും ടൈപ്പ്2 പ്രമേഹത്തിനും കാരണമാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരാള്‍ എങ്ങനെ ഉറങ്ങുന്നു എന്നു കൂടി അനുസരിച്ചാണ് അയാളുടെ ആ ദിവസത്തെ മുഴുവന്‍ പ്രവൃത്തിയും കാണപ്പെടുക. നല്ല ഉറക്കം കിട്ടിയെങ്കില്‍ ഊര്‍ജ്ജസ്വലരും സന്തോഷവാന്‍മാരുമായിരിക്കും. 

ഉറക്കക്കുറവുള്ളവരില്‍ രക്തസമ്മര്‍ദ്ദത്തിനും ഹൃദ്‌രോഗത്തിനും സാധ്യതയേറയാണ്. വിഷാദം, വാഹനാപകടങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ തകരാറിലാകാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉറക്കഗുളികകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. ജീവിതരീതിയിലും ആഹാരക്രമത്തിലും അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന പ്രശ്‌നമേയുള്ളു ഇത്.

ഉറക്കുക്കുറവ് മൂലം കഷ്ടപ്പെടുന്നവര്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഫലമാണ് വാഴപ്പഴം. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 മനുഷ്യ ശരീരത്തിലെ മെലാറ്റനിന്‍ അളവ് വര്‍ധിപ്പിക്കുന്നു. സ്വാഭാവികമായും ഉറക്കക്കുറവ് മാറുകയും ഊര്‍ജസ്വലത നിലനിര്‍ത്തുകയും ചെയ്യുന്നു. അതുപോലെ രാവിലെ ചെറിജ്യൂസ് കഴിക്കുന്നതും നല്ലതാണ്. മുന്തിരിയിലും മെലാറ്റനിന്റെ അളവ് കൂടുതലാണ്. ധാന്യങ്ങളില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ട്രിപ്‌റ്റോഫന്റെ അളവ് കൂട്ടുന്നു. ബദാമില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ അതും നല്ലതാണ്. മധുരക്കിഴങ്ങ്, തണുത്തപാല്‍, ഓട്‌സ് തുടങ്ങിയ ആഹാര സാധനങ്ങളെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക വഴി ഉറക്കക്കുറവിനെ ഒരുപരിധി വരെ പമ്പ കടത്താം.  

സുഖകരമായ ഉറക്കത്തിന് വേറെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാനുണ്ട്. കഴിവതും ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് മുന്‍പ് ശരീരം വൃത്തിയാക്കുന്നതും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പലരും ഉറങ്ങുന്നതിന് മുന്‍പ് കിടക്കയില്‍ കിടന്ന് വായിക്കാറുണ്ട്. ഇത് ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു