ആരോഗ്യം

ലോകസുന്ദരി മാനുഷി ഛില്ലര്‍ തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം മാനുഷി ഛില്ലര്‍ എന്ന യുവതി ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്നിരിക്കുകയാണ്. സൗന്ദര്യത്തിനും പഠനത്തിനുമപ്പുറം മറ്റു ചില മേഖലകളില്‍ക്കൂടി മാനുഷി മിടുക്കിയാണ്. നൃത്തം, കായികം, സാമൂഹിക സേവനം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ മികവു പ്രകടിപ്പിച്ചിട്ടുണ്ട് ഈ ഇരുപതുകാരി. 

സ്ത്രീകളുടെ ആര്‍ത്തവ പരിപാലനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന കാംപെയ്‌ന്റെ ഭാഗമായിട്ടുള്ള മാനുഷി ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അയ്യായിരത്തോളം സ്ത്രീകളോട് സംവദിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മത്സരത്തില്‍ 'ബ്യൂട്ടി വിത്ത് എ പര്‍പ്പസ്' ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. 

108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ തോല്‍പ്പിച്ചാണ് പതിനേഴു വര്‍ഷത്തിനു ശേഷം മാനുഷി ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം തിരികെയെത്തിച്ചത്. മറ്റുള്ളവര്‍ക്ക് പ്രചോദനം കൂടിയാകുന്ന ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിക്കുമ്പോള്‍ മികച്ച ശിഷ്യത്വവും അച്ചടക്കവുമാണ് അതിന് കാരണമെന്നാണ് ഈ സുന്ദരി പറയുന്നത്.

എഫ്‌ഐടിപിഎഎസ്എസ് സഹ ഉടമ ആരുഷി വെര്‍മയും സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് നമാമി അഗര്‍വാളുമാണ് മാനുഷിയുടെ ഫിറ്റ്‌നസ് ഗുരുക്കന്‍മാര്‍. നമ്മുടെ ഈ പുതിയ ലോകസുന്ദരി സമര്‍പ്പണത്തോടെ ചെയ്ത് പോകുന്ന ചില ഫിറ്റ്‌നസ് തന്ത്രങ്ങള്‍ നമാമി അഗര്‍വാള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം...

  • അതിരാവിലെ എഴുന്നേറ്റയുടന്‍ രണ്ടോ മൂന്നോ ഗ്ലാസ് ചൂടുവെള്ളം (ചെറുനാരങ്ങ ചേര്‍ത്തോ, ചേര്‍ക്കാതെയോ).
  • പ്രഭാതഭക്ഷണം: ഫ്‌ലേവര്‍ ചേര്‍ക്കാത്ത തൈരും ഓട്ട്‌സും അല്ലെങ്കില്‍ ഗോതമ്പ് അവലും പഴങ്ങളും ധാന്യങ്ങളും അല്ലെങ്കില്‍ രണ്ടോ മൂന്നോ മുട്ടയുടെ വെള്ള, അവക്കാഡോ പഴം, കാരറ്റ്, ബീറ്റ്‌സ്, മധുരക്കിഴങ്ങ്.
  • ഇടഭക്ഷണം: കരിക്കും പഴങ്ങളും.
  • ഉച്ചഭക്ഷണം: കിനോവ (സ്‌പെയിനില്‍ ധാരാളമായി കാണുന്ന ഒരു കടല വര്‍ഗ്ഗം)/ ചോറ്/ ചപ്പാത്തി, പച്ചക്കറികള്‍, ചെറുതായി മുറിച്ച ചിക്കന്‍/പയര്‍.
  • വൈകുന്നേരം: ഉപ്പ് ചേര്‍ക്കാത്ത നട്ട്‌സ്, വാഴപ്പഴം, അത്തിപ്പഴം.
  • അത്താഴം: ചിക്കന്‍/ മത്സ്യം (ഗ്രില്‍ഡ്/ റോസ്റ്റഡ്), പച്ചക്കറികള്‍ (ബ്രൊക്കോളി/ കാരറ്റ്/ ബീന്‍സ്/ കൂണ്‍/ ബീറ്റ്‌സ്).

ഇതുകൂടാതെ യാത്രയില്‍ പോലും വ്യായാമവും യോഗയും മുടക്കാതിരിക്കാന്‍ കൂടി മാനുഷി ശ്രദ്ധിക്കാറുണ്ട്. ഒരിക്കലും പ്രഭാതഭക്ഷണം മുടക്കാറില്ല. ശരീരത്തിന് ദോഷകരമായ ആഹാരങ്ങളൊന്നും കഴിക്കാറില്ല. പഞ്ചസാര പരമാവധി ഒഴിവാക്കും. ജിമ്മിന്റെ സഹായമില്ലാതെ തന്നെ ശരീരത്തിന് വഴക്കം കിട്ടാനുള്ള വ്യായാമം ചെയ്യും. കൂടാതെ വെറുതെ ഓടുകയോ നൃത്തം ചെയ്യുകയോ ചെയ്യും. ഇത് മനസിനെ സന്തോഷകരമാക്കാനും ശരീരം ഫിറ്റ് ആക്കാനും സഹായിക്കും. മാനുഷിയുടെ ഇ ഹെല്‍ത്ത് ടിപ്‌സ് എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നുകൂടി വിദഗ്ദര്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്