ആരോഗ്യം

നിങ്ങളുടെ കുട്ടികള്‍ ആരോഗ്യമുള്ളവരായിരിക്കേണ്ടേ; എന്നാല്‍ ഗര്‍ഭിണിയാവുന്നതിന് മുന്‍പ് അമിതഭാരം കുറക്കൂ

സമകാലിക മലയാളം ഡെസ്ക്

ര്‍ഭിണിയാവാന്‍ തയാറെടുക്കുകയാണോ നിങ്ങള്‍? എന്നാല്‍ അധിക ഭാരം കുറക്കാന്‍ ആരംഭിച്ചോളോ. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് അമിതഭാരം ഇല്ലാതാക്കണമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അമിതഭാരത്തില്‍ ഗര്‍ഭിണിയാകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സാധാരണ ഭാരമുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളുമായി അമിതഭാരമുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളെ താരതമ്യം ചെയ്യുമ്പോള്‍ അവരില്‍ നാഡീപരമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. അമിത ഭാരമുള്ളവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ നാഡീപരമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത 51 ശതമാനമാണുള്ളത്. അതേ സമയം സാധാരണ ഭാരമുള്ളവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ഇത് 17 ശതമാനം മാത്രമാണ്. 

ഗര്‍ഭത്തിന് മുന്‍പുള്ള അമിതഭാരം അറ്റന്‍ഷന്‍ ഡെഫിസ്റ്റ് ഹൈപ്പറാക്റ്റീവ് ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത 62 ശതമാനം വര്‍ധിക്കാന്‍ കാരണമാകും. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറിനുള്ള സാധ്യത 36 ശതമാനവും കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവുണ്ടാവാനുള്ള സാധ്യത 58 ശതമാനവും വര്‍ധിപ്പിക്കും. മനോവികാരപരമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 42 ശതമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗര്‍ഭ സമയത്ത് പുകവലി ഒഴിവാക്കുന്നതു പോലെ ആരോഗ്യകരമായി ഭാരം നിലനിര്‍ത്തുന്നത് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുമെന്ന് വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ബെര്‍ണാര്‍ഡ് ഫ്യുമ്മെലര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും