ആരോഗ്യം

ലിംഗവിവേചനം സ്ത്രീകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പഠനഫലം

സമകാലിക മലയാളം ഡെസ്ക്

സാമൂഹിക പ്രശ്‌നങ്ങള്‍ സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. 1990 മുതല്‍ സ്ത്രീകളുടെ ആരോഗ്യം വലിയ രീതിയില്‍ മോശമായതായാണ് കണ്ടെത്തല്‍. എന്നാല്‍ പുരുഷന്‍മാരുടെ ആരോഗ്യ ഈ കാലഘട്ടത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം യുവതികളുടെ ആരോഗ്യം മോശമാകാന്‍ കാരണമാകുമെന്ന് സ്വീഡനിലെ ഉമിയ യൂണിവേഴ്‌സിറ്റി ആന്‍ഡ് റീജിയണ്‍ നോര്‍ബോട്ടണിലെ ഗവേഷകര്‍ വ്യക്തമാക്കി. 1990- 2014 കാലഘട്ടത്തിലെ 25 നും 34 നും ഇടയില്‍ പ്രായമായവരിലാണ് പഠനം നടത്തിയത്. 

1990 ല്‍ 8.5 ശതമാനം സ്ത്രീകളാണ് തങ്ങളുടെ ആരോഗ്യം സമപ്രായത്തിലുള്ള മറ്റുള്ളവരേക്കാള്‍ മോശമാണെന്ന് വിലയിരുത്തിയത്. എന്നാല്‍ 2014 ല്‍ ഇത് 20 ശതമാനമായി കൂടി. പുരുഷന്മാരുടെ കാര്യം ഇതിന് നേര്‍വിപരീതമാണ്. കൂടുതല് പുരുഷന്‍മാരും തങ്ങളുടെ ആരോഗ്യം മെച്ചമാണെന്നാണ് വിലയിരുത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. സാമൂഹിക പ്രശ്‌നങ്ങള്‍പോലും സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത് വളരെ ഗൗരവകരമാണ്. 

ദീര്‍ഘനാളത്തെ ഗവേഷണത്തിന് ശേഷമാണ് അന്തിമഫലം പുറത്തുവിട്ടത്. 1,811 പേരെയാണ് പഠന വിധേയമാക്കിയത്. സ്റ്റാന്‍ഡേഡ് ഹെല്‍ത്ത് ചെക്കിന്റെ ഭാഗമായി ഇതില്‍ പങ്കെടുത്തവര്‍ക്ക് സ്വന്തം ആരോഗ്യത്തെ വിലയിരുത്തുന്നതിനായി ചോദ്യോത്തരങ്ങള്‍ നല്‍കി. അമിതവണ്ണം, മാനസിക പിരിമുറുക്കം, വ്യക്തി സമ്പാദ്യത്തിലുള്ള അസംതൃപ്തി എന്നിവയാണ് പ്രധാനമായും മുന്നോട്ടുവെച്ച പ്രശ്‌നങ്ങള്‍. 

ആരോഗ്യം മോശമാണെന്ന് വിലയിരുത്തുന്നവരില്‍ രോഗം വരാനുള്ള സാധ്യതകള്‍ കൂട്ടും. ലിംഗ സമത്വത്തിനായുള്ള ശ്രമങ്ങളും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശത്തിനായുള്ള പ്രചരണങ്ങളും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകന്‍ ഗോരന്‍ വാല്ലര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന പുരുഷ അധിക്രമങ്ങളും ഓരോരുത്തരുടേയും സ്വകാര്യ ജീവിതത്തിലുള്ള അസമത്വവുമാണ് യുവതികളെ മോശം ആരോഗ്യത്തിലേക്ക് നയിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്