ആരോഗ്യം

നിങ്ങളുടെ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളില്‍ ഈ രാസവസ്തുക്കള്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിക്കുക 

സമകാലിക മലയാളം ഡെസ്ക്

ര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതെന്ന വിവരണവുമായി നൂറുകണക്കിന് ഉത്പന്നങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്നത്. ചര്‍മ്മം മിനുക്കാന്‍ ഇവയിലൊന്ന് തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. ഉത്പന്നത്തിന്റെ പേരു കണ്ട് നല്ലതാകാം എന്ന നിഗമനത്തില്‍ എത്തുന്നതിന് പകരം അവയില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്ന് കൃത്യമായി പരിശോധിക്കണമെന്നാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. 

വിപണിയില്‍ ലഭ്യമായ മിക്ക ഉത്പന്നങ്ങളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളവയാകാം. കൃത്രിമ സുഗന്ധമുള്ള ഉത്പന്നങ്ങളില്‍ രാസവസ്തുക്കളുടെ അളവ് കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനുപകരം വിപരീതഫലമായിരിക്കും സമ്മാനിക്കുകയെന്നാണ് ഇവരുടെ മുന്നറിയിപ്പ്. 

കൃത്രിമ നിറം ചേര്‍ത്തവയും ചര്‍മ്മത്തിന് ഹാനീകരമാണ്. ഇത്തരം ഉത്പന്നങ്ങള്‍ ശീലമാക്കിയാല്‍ അവ പലതരം അലര്‍ജികള്‍ക്കും കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

പാരബീന്‍സ് അടങ്ങിയിട്ടുള്ള ഉത്പന്നങ്ങളും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇവ പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സ്ഥിരം കണ്ടുവരുന്നതാണെങ്കിലും ഇവയുടെ ഉപയോഗം ചര്‍മ്മത്തിന് നന്നല്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പാരബീന്‍ അടങ്ങിയിട്ടില്ലാത്ത ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതാണ് ഉത്തമം. തുടര്‍ച്ചയായി പാരബീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പറയപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി