ആരോഗ്യം

ഒരിത്തിരി ഒലിവെണ്ണ മതി , സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളിലെ ബാക്ടീരിയകളെ തുരത്താം ! 

സമകാലിക മലയാളം ഡെസ്ക്

യ്യിലൊരിത്തിരി ഒലിവെണ്ണയെടുത്ത് വൃത്തിയാക്കി വച്ച സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ പുരട്ടുന്നത് ബാക്ടീരിയകളെ പമ്പ കടത്തുമെന്ന് പഠന റിപ്പോര്‍ട്ട്. ഭക്ഷണമുണ്ടാക്കുന്നതിനിടയിലും വൃത്തിയാക്കുന്നതിനിടയിലും പലപ്പോഴും സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ പോറലുകള്‍ വീഴാറുണ്ട്. ഇതില്‍ നമ്മളറിയാതെ സാല്‍മൊണെല്ല, ലിസ്റ്റീരിയ, ഇ-കോളി തുടങ്ങിയ ബാക്ടീരിയകള്‍ കടന്നു കൂടും. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവയെ കാണാന്‍ സാധിക്കുകയില്ല. ഒറ്റനോട്ടത്തില്‍ ചെറിയ പോറല്‍ മാത്രമാണെന്ന് നമുക്ക് തോന്നിയേക്കാമെങ്കിലും ബാക്ടീരിയകള്‍ക്ക് ഒരു സാമ്രാജ്യം നിര്‍മ്മിക്കാനുള്ള സ്ഥലം തന്നെ പാത്രത്തിനുള്ളില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ടാവും. പാത്രങ്ങളും ബാക്ടീരിയയുമായുള്ള ഈ ചങ്ങാത്തം പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളിലാണ്  അവസാനിക്കുന്നത്.

പുതിയ കണ്ടെത്തലോടെ ഈ പ്രശ്‌നത്തിനൊരു പരിഹാരമായിരിക്കുകയാണ്. പാത്രത്തിന്റെ വിള്ളലുകളിലേക്ക് ഒലീവെണ്ണ നിറയുമെന്നും ഇത് ഭക്ഷണാവശിഷ്ടങ്ങള്‍ അവിടെ പറ്റിപ്പിടിച്ചിരിക്കുന്നത് തടയുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. വീടുകളില്‍ താരതമ്യേനെ കൈയ്യിലൊതുങ്ങുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ മിക്കവാറും ഈ പ്രശ്‌നം ഉണ്ടാവാറില്ല. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍ക്ക് ഈ പൊടിക്കൈ ഫലപ്രദമാകുമെന്നാണ് ഒന്റാരിയോ സര്‍വ്വകലാശാലയിലെ പ്രൊഫസറായ ബെന്‍ ഹാട്ടന്‍ പറയുന്നത്. 

പലപ്പോഴും പാത്രങ്ങളുടെ വലിപ്പം കാരണം ഉള്‍ഭാഗങ്ങള്‍ വൃത്തിയായി കഴുകാന്‍ സാധിക്കാറില്ല. വലിയ സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കുമ്പോള്‍ പാത്രങ്ങള്‍ക്കുള്ളില്‍ പോറലുകള്‍ വീഴാറുണ്ട്. ഈ പോറലുകളില്‍ ബാക്ടീരിയകള്‍ താമസം തുടങ്ങുന്നതോടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്നും ഹാട്ടന്‍ പറയുന്നു. വലിയ ഹോട്ടലുകളില്‍ പാത്രങ്ങള്‍ മെഷീന്‍ വഴിയാണ് കഴുകി വൃത്തിയാക്കുന്നത്.രാസപദാര്‍ത്ഥങ്ങളാണ് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നത്. പാത്രങ്ങളുടെ പോറലുകളിലൂടെ രാസപദാര്‍ത്ഥങ്ങള്‍ ഉള്ളിലെത്തുന്നത് തടയാനും ഒലീവെണ്ണ ഫലപ്രദമാണ് എന്നാണ് ഹാട്ടനും സംഘവും കണ്ടെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്