ആരോഗ്യം

റെഡ് മീറ്റിനോട് നോ പറഞ്ഞാളൂ; അല്ലെങ്കില്‍ നിങ്ങളുടെ കരള്‍ പണിമുടക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

റെഡ് മീറ്റ് എന്ന് കേട്ടാല്‍ ചാടിവീഴുന്നവരാണ് മാംസാഹാരികളായ മിക്ക ഭക്ഷണപ്രിയരും. പക്ഷേ, രുചിയില്‍ വളരെ മുന്നിലാണെങ്കിലും അമിതമായാല്‍ എട്ടിന്റെ പണി കിട്ടും. റെഡ് മീറ്റിന്റെ ഉപയോഗം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്ന കരള്‍ സംബന്ധമായ രോഗം വരുത്തിവയ്ക്കുമെന്നാണ് പുതിയ പഠനം. 

കൂടിയ അളവില്‍ മാംസം കഴിക്കുന്ന ആളുകള്‍, പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. കൂടുതല്‍ അളവില്‍ മാംസം കഴിക്കുന്നത് കൂടാതെ അത് പാചകം ചെയ്യുന്ന രീതിയും പ്രശ്മാണ്. മാംസം പൊരിച്ചും ഗ്രില്‍ ചെയ്തുമെല്ലാം കഴിക്കുന്നത് വേവിച്ച മാംസത്തേക്കാള്‍ ദോഷം ചെയ്യും. 

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനു പുറമെ ചിലതരം ഡയബെറ്റിസ്, ക്രോണിക് ഹൃദ്യോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം റെഡ് മീറ്റ് കാരണമാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 'ജേണല്‍ ഓഫ് ഹെപ്പറ്റോളജി'യില്‍ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

40നും 70നും ഇടയില്‍ പ്രായമുള്ള 357 ആളുകളെ പരീക്ഷണവിധേയമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇവര്‍ കഴിക്കുന്ന റെഡ് മീറ്റിന്റെ അളവും അത് പാചകം ചെയ്ത് കഴിക്കുന്ന രീതിയുമാണ് ഗവേഷകര്‍ പ്രധാനമായും നിരീക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും