ആരോഗ്യം

ദിവസവും ഓരോ മുട്ട കഴിക്കൂ: ഹൃദ്രോഗ സാധ്യത കുറയ്ക്കൂ... 

സമകാലിക മലയാളം ഡെസ്ക്

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് വളരെ നല്ലതാണത്രേ. ഇത് നിങ്ങളുടെ ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച അസുഖങ്ങളെ ചെറുത്തു നിര്‍ത്തുമെന്ന് പഠനം. ചൈനയിലെ നാല് ലക്ഷത്തോളം പ്രായപൂര്‍ത്തിയായ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

ദിവസവും ഒരു മുട്ട കഴിക്കുന്നവരില്‍ ഹാര്‍ട്ട് അറ്റാക്ക്, ഷോക്ക് മുതലായ ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത 18 ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹൃദയാരോഗ്യവുമായ ബന്ധപ്പെട്ട ഒരു മാഗസിനില്‍ ഇതു സംബന്ധിച്ച പഠനഫലം പങ്കുവെച്ചിട്ടുണ്ട്.

സ്‌ട്രോക്കും ബ്ലഡ് പഌഷറുമുള്‍പ്പെടെ എല്ലാ തരം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പൊതുവായി പറയുന്ന ഒരു കാരണമുണ്ട്. ഭാരക്കൂടുതലും അമിതവണ്ണവും. പ്രമേഹവും ഹൃദയസംബന്ധമായ രോഗം വരാനുള്ള ഒരു കാരണമാണ്. ഈ രോഗങ്ങളെല്ലാം വരാനുള്ള പ്രധാന കാരണം ആരോഗ്യകരമല്ലാത്ത ആഹാരരീതിയും. ശ്രദ്ധയില്ലാത്ത ഡയറ്റിനെ കൂടാതെ ശരീരം വിയര്‍ക്കാതിരിക്കല്‍, പുകവലി, അമിത മധ്യപാനം തുടങ്ങിയവയെല്ലാം അസുഖം വരാന്‍ കാരണമാകും.

ഇനി മുട്ട നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തി എങ്ങനെ ഹൃദയത്തെ സംരക്ഷിക്കാം എന്ന് നോക്കാം. മുട്ടയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കൂടാതെ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സീസാന്തിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. മുട്ടയില്‍ അമിതമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് കരുതിയാണ് പലരും ഇത് ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ബെയ്ജിങ്ങിലെ പെകിങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അസോസിയേറ്റ് പ്രഫസര്‍ പറഞ്ഞു.

വ്യക്തമായ പഠനങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഒന്നും ഇല്ലാത്ത 416213 ആളുകളെയാണ് ഗവേഷകര്‍ പഠനത്തിന് വേണ്ടി തെരഞ്ഞെടുത്തത്. 30നും 79നും ഇടയില്‍ പ്രായമുള്ളവരെയായിരുന്നു തെരഞ്ഞെടുത്തത്. 

ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ദിവസവും മുട്ട കഴിക്കുന്നവരായിരുന്നു ഇവര്‍. എന്നാലും ഇതില്‍ ഒരു 9 ശതമാനം എല്ലാദിവസവും ഏറെ ആഗ്രഹത്തോടെ മുട്ട ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ്. ഇവരെല്ലാവരും തന്നെ കോഴിമുട്ടയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നും ഗവേഷകര്‍ പ്രത്യേകം നോട്ട് ചെയ്തിരുന്നു. അതേസമയം അമിതമായി മുട്ട ശരീരത്തില്‍ എത്തുന്നത് ദോഷം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ