ആരോഗ്യം

പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ? എങ്കില്‍ ഏതൊക്കെ കഴിക്കാം..!!!

സമകാലിക മലയാളം ഡെസ്ക്

നിങ്ങളൊരു പ്രമേഹരോഗിയാണോ? എങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ആഹാരപദാര്‍ത്ഥങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കണം. കാരണം, കഴിക്കുന്ന ഭക്ഷണം ഈ രോഗത്തിന്റെ വളരെയധികം സ്വാധീനിക്കും. പ്രമേഹരോഗികള്‍ക്കിടയില്‍ ഭക്ഷണത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുമുണ്ട്. ഇവരുടെ ഡയറ്റില്‍ പഴങ്ങളെ ഉള്‍പ്പെടുത്തരുതെന്നുള്ളതാണ് അതില്‍ ഒരു തെറ്റിദ്ധാരണ. ഇവര്‍ക്ക് പഴങ്ങള്‍ ആവശ്യത്തിന് കഴിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

പ്രമേഹരോഗികള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ പാടില്ല. കാരണം അത് ബ്ലഡ് ഷുഗര്‍ ലെവലിനെ നേരിട്ട് ബാധിക്കും. അതേസമയം പഴവര്‍ഗങ്ങളിലെ മധുരം അകത്തുചെല്ലുന്നതില്‍ കുഴപ്പമില്ലെന്ന് 2013ല്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ്, പ്രമേഹത്തിന്റെ സാധ്യത വിലയിരുത്തുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര ഒരു നിശ്ചിതസമയത്തിനുള്ളില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തോതാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സായി സൂചിപ്പിക്കുന്നത്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടിയാല്‍ പ്രമേഹം കൂടും. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മനുഷ്യന് ആകെ വേണ്ട കലോറിയില്‍ 55 ശതമാനം കാര്‍ബോഹൈഡ്രേറ്റില്‍നിന്നും ബാക്കിയുള്ളവ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയില്‍നിന്ന് ലഭിക്കുന്നതാണ് നല്ലത് എന്ന് സൂചിപ്പിക്കുന്നു. 

'നിങ്ങളുടെ ശരീരത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറയ്ക്കാന്‍ കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് താരതമ്യേന കുറവാണ്. നിങ്ങളുടെ ശരീരത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുകയാണെങ്കില്‍ അത് കുറയ്ക്കുന്ന നിശ്ചിത പഴം കഴിച്ചാല്‍ മതി' ഡോക്ടര്‍ ഗാഡ്ജസ് ഡയബെറ്റിക്‌സ് കെയര്‍ ക്ലിനികിലെ ഡോക്ടര്‍ പ്രദീപ് ഗാഡ്ജ് പറയുന്നു. പൊതുവെ പഴങ്ങള്‍ ആരോഗ്യത്തിന് ഗുണപ്രദമാണ്, പിന്നെ എല്ലാ പഴങ്ങളും പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റില്ല എന്നേയുള്ളു.

ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

പിയര്‍: ഗ്ലൈസീമിക് ഇന്‍ഡക്‌സ് 38. പ്രമേഹരോഗികള്‍ ഇത് തൊലികളഞ്ഞ് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

ഓറഞ്ച്: ഗ്ലൈസീമിക് ഇന്‍ഡക്‌സ് 40. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച് വളരെ നല്ലതാണ്. ഇതില്‍ അധികം ഫൈബറും അടങ്ങിയിട്ടുണ്ട്.

ചെറിപ്പഴം: ഗ്ലൈസീമിക് ഇന്‍ഡക്‌സ് 20. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണെങ്കിലും ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റ്‌സ്, ഫൈബര്‍ തുടങ്ങിയ മൂലകങ്ങളെല്ലാം ചെറിപ്പഴത്തില്‍ ധാരാളമുണ്ട്. 

ഗ്രാപ്ഫ്രൂട്ട്(ചെറുമധുരനാരങ്ങ): ഗ്ലൈസീമിക് ഇന്‍ഡക്‌സ് 25. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റ്‌സ്, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവയെല്ലാം ഇതില്‍ ധാരാളമുണ്ട്. ഈ പഴം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയിലാക്കാന്‍ സഹായിക്കുന്നതിന് പുറമെ നിങ്ങളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ