ആരോഗ്യം

ഓടിയും സൈക്കിള്‍ ചവിട്ടിയും മാത്രമല്ല ഭക്ഷണം കഴിച്ചും കലോറി കത്തിക്കാം!, ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണം കഴിക്കേണ്ടതെപ്പോള്‍? 

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാനം ക്രമപ്പെടുത്താനുമൊക്കെ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ തയ്യാറാകുന്നവര്‍ നിരവധിയാണ്. ഇഷ്ടഭക്ഷണങ്ങളൊക്കെ വേണ്ടെന്നുവയ്‌ക്കേണ്ടിവരുന്നതാണ് ഇക്കൂട്ടര്‍ക്ക് മുന്നിലെ വലിയ വല്ലുവിളി. എന്നാല്‍ ഭക്ഷണത്തിന്റെ സമയം കൃത്യമായാല്‍ കൂടുതല്‍ കലോറി കത്തിച്ച് ശരീരഭാരം ക്രമീകരിക്കാമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഉച്ചകഴിഞ്ഞുള്ള സമയത്ത് ഭക്ഷണം പതിവാക്കിയാല്‍ കൂടുതല്‍ കലോറി കത്തിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. ഈ സമയം 10ശതമാനം അധിക കലോറി കത്തുമെന്ന കണ്ടെത്തലാണ് ഈ നിഗമനത്തിന് പിന്നില്‍. 

അതിരാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോഴുള്ളതിനേക്കാള്‍ ഗുണകരമാണ് ഉച്ചയ്ക്ക് ശേഷമുളള ഭക്ഷണശീലമെന്ന് ഗവേഷണത്തില്‍ പറയുന്നു. ചിട്ടയല്ലാത്ത ഭക്ഷണരീതികളും ഉറക്കവും എങ്ങനെ ശരീരഭാരം കൂടാന്‍ കാരണമാകുമെന്ന് വിലയിരുത്തിക്കൊണ്ട് നടത്തിയ പഠനത്തിലാണ് ഭക്ഷണം കഴിക്കാന്‍ ഏറ്റവും ഉചിതമായ സമയത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. നിങ്ങള്‍ എന്താണ് കഴിക്കുന്നത് എന്നതിനേക്കാള്‍ ശ്രദ്ധ നല്‍കേണ്ടത് എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത് എന്നതിനാണെന്നും ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. നിങ്ങള്‍ എത്രമാത്രം ഉര്‍ജ്ജം ഉപയോഗപ്പെടുത്തുന്നെന്നതും എത്രത്തോളം കൊഴുപ്പ് ശരീരത്തില്‍ അടിയുന്നുണ്ടെന്നതും ഭക്ഷണം കഴിക്കുന്ന സമയത്തെ ആശ്രയിച്ചാണെന്നാണ് പഠനത്തിലെ വിശദീകരണം. 

ഉറക്കത്തിന്റെ സമയക്രമീകരണത്തില്‍ മാറ്റമുണ്ടായാലും ഭക്ഷണശീലത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. രാത്രി താമസിച്ച് ഉറങ്ങുന്നവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യതയാണുള്ളത്. ഈ വിഭാഗക്കാര്‍ക്ക് വളരെ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ഉറക്കമെഴുന്നേറ്റ് അരമണിക്കൂറിനുള്ളില്‍ തന്നെ പ്രഭാതഭക്ഷണം കഴിക്കണമെന്നും രാവിലത്തെ ആഹാരവും ഉച്ചഭക്ഷണവും തമ്മില്‍ നാല് മണിക്കൂറിന്റെ ഇടവേളയെങ്കിലും ഉണ്ടാകണമെന്നും പഠനത്തില്‍ പറയുന്നു. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്നതാണ് ഏറ്റവും പ്രധാനമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ