ആരോഗ്യം

പാട്ടുപാടി തുരത്താം പാര്‍ക്കിന്‍സണ്‍സ് രോഗത്തെ...

സമകാലിക മലയാളം ഡെസ്ക്

പാട്ടുപാടുന്നതുവഴി പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരില്‍ സമ്മര്‍ദ്ദം കുറയ്ക്കാമെന്നും രോഗലക്ഷണങ്ങളെ വലിയ തോതില്‍ തടയാനാകുമെന്നും പഠനം. മ്യൂസിക്കല്‍ തെറാപ്പി വൈദ്യചികിത്സയ്ക്ക് സമാനമാണെന്ന് കണ്ടെത്തിയ ശാസ്ത്ര സംഘം തന്നെയാണ് പുതിയ കണ്ടെത്തലിന് പിന്നിലും. 

17പേരടങ്ങുന്ന ഒരു സംഘം ആളുകളിലാണ് പഠനം നടത്തിയത്. സമ്മര്‍ദ്ദത്തിനും പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ക്കും പുറമേ ഇവരില്‍ വിഷാദം, ഉല്‍കണ്ഠ, ദേഷ്യം തുടങ്ങിയവയും കാണപ്പെട്ടിരുന്നെന്നും എന്നാല്‍ ഗവേഷണത്തിന്റെ ഓരോ ആഴ്ചയിലും പങ്കെടുത്തവരില്‍ മാറ്റം പ്രകടമായിരുന്നെന്നും പഠനത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് സ്റ്റെഗ്മൊല്ലെര്‍ പറഞ്ഞു. 

കൈകള്‍ ഇടയ്ക്കിടെ അടിച്ചുകൊണ്ടിരിക്കുന്നതു പോലുള്ള പ്രത്യേകതരം ചലനരീതികള്‍ക്ക് പലപ്പോഴും മരുന്നുകള്‍ കൊണ്ട് കാര്യമായി പുരോഗതി കാണാറില്ല. പക്ഷെ പാട്ടുപാടുന്നതിലൂടെ ഇത്തരം ലക്ഷണങ്ങളില്‍ വലിയ മാറ്റം കണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരില്‍ സമ്മര്‍ദ്ദം കുറയ്ക്കാനും ഇത്തരം ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്താനും പാട്ടുപാടുന്നതുവഴി സാധിക്കുമെന്നാണ് പഠനത്തിലെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ