ആരോഗ്യം

പ്രണയിക്കുന്നത് സന്തോഷിക്കാന്‍ മാത്രമല്ല: രക്തസമ്മര്‍ദ്ദവും അലര്‍ജിയും കുറയുമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

പ്രണയിക്കുന്നത് എല്ലാവര്‍ക്കും ഏറെ സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ടാണ് മുന്നും പിന്നും നോക്കാതെ ആളുകള്‍ തങ്ങളുടെ പ്രണയത്തിന് വേണ്ടി നിലനില്‍ക്കുന്നത്. എന്നാല്‍ പ്രണയിക്കുന്നതിലൂടെ സന്തോഷം മാത്രമല്ല ലഭിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പ്രണയം ആളുകള്‍ക്ക് മികച്ച ആരോഗ്യാവസ്ഥ നല്‍കുമെന്നാണ് പഠനത്തില്‍ പറയുന്നുത്. 

കാലിഫോര്‍ണിയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ വിര്‍ജീനിയയിലെ ഗവേഷകരാണ് ഇത് പറയുന്നത്. പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് തലച്ചോറിനെ ഉന്മത്തമാക്കും. തലച്ചോറിലെ ഡോപ്പാമിന്‍, ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങള്‍ നല്‍കുന്നത് കൂടാതെ ഈ ഹോര്‍മോണുകള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുന്നു.

പ്രണയിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുന്നത് രക്ത സമ്മര്‍ദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കോംപ്രിഹെന്‍സീവ് സൈക്കോളജി എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നുണ്ട്. ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോര്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിടോസിന്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

പ്രണയിക്കുക, സ്‌നേഹ ബന്ധത്തില്‍ ഏര്‍പ്പെടുക മുതലായവ മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ പ്രൊഫസര്‍ കാരി കൂപ്പര്‍ പറഞ്ഞു. മാനസിക ആരോഗ്യം കൂടാതെ അലര്‍ജികളും മറ്റു രോഗബാധയും തടയാന്‍ പ്രണയം സഹായിക്കുമെന്നാണ് സൈക്കോന്യൂറോ എന്‍ഡോെ്രെകനോജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 50 വനിതകളെ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷ കാലയളവില്‍ നടത്തിയ പഠനത്തില്‍ പ്രണയിക്കുന്നത് അലര്‍ജി, ഇന്‍ഫെക്ഷന്‍ തുടങ്ങിയവ തടയുമെന്നാണ് തെളിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്