ആരോഗ്യം

റെഡ്മീറ്റിന് പകരം നട്‌സ്? ഇത്‌ വണ്ണം കുറയ്ക്കാനും സഹായിക്കുമത്രേ...

സമകാലിക മലയാളം ഡെസ്ക്

ട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കൊഴുപ്പ് കൂട്ടും, ഭാരക്കൂടുതല്‍ വരുത്തും എന്നെല്ലാം പറഞ്ഞ് ആളുകള്‍ നട്‌സ് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍ നട്‌സ് ശീലമാക്കണമെന്നും അത് ആരോഗ്യത്തിന് അവശ്യഘടകമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയാരോഗ്യത്തിനും ബുദ്ധി വര്‍ധിപ്പിക്കാനും പ്രത്യുല്‍പാദനശേഷിക്കുമെല്ലാം നട്‌സ് ഏറെ നല്ലതാണ്.

അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ നട്‌സ് ഭാരം കുറയ്ക്കാനും ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഈയിടെ ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. നട്‌സ്, പീനട്‌സ് എന്നിവ ശരീരഭാരത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 

25,394 ആരോഗ്യവാന്മാരായ പുരുഷന്മാര്‍, 100, 796 സ്ത്രീകള്‍ എന്നിവരെയാണ് ഗവേഷണത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഓരോ നാലു വര്‍ഷവും ഇവരുടെ ആഹാരശീലങ്ങളെ വിലയിരുത്തി. ന്യൂട്രിഷന്‍ വാല്യൂ കുറഞ്ഞ ആഹാരത്തിനു പകരം ദിവസവും ഒരു നിശ്ചിതഅളവില്‍ നട്‌സ്, പീനട്‌സ് എന്നിവ ശീലമാക്കിയവരില്‍ ഭാരം കുറഞ്ഞതായി കണ്ടു. ഓരോ വര്‍ഷത്തെ പഠനത്തിലും ഇത് വ്യക്തമായിരുന്നു. ഉദാഹരണത്തിന് റെഡ് മീറ്റിനോ ഫ്രഞ്ച് െ്രെഫയ്‌ക്കോ പകരം നട്‌സ് ശീലമാക്കാം. അത്രയ്ക്കും പോഷകവും പ്രോട്ടീനും ഇതില്‍ നിന്നും ലഭിക്കും.
 
നട്‌സ് ഹൈ കാലറിയും ഫാറ്റും അടങ്ങിയതാണ് എന്ന ധാരണയാണ് മിക്കവര്‍ക്കും. ഇത് തെറ്റാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ ആളുകള്‍ വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. ഒരു വര്‍ഷം ഒരു പൗണ്ട് എന്ന നിലയ്‌ക്കെങ്കിലും ഭാരം വര്‍ധിക്കും. അപ്പോള്‍ ഇരുപതു വര്‍ഷം കൊണ്ട് ഉണ്ടാകുന്ന മാറ്റം ഒന്നാലോചിച്ചു നോക്കൂ. ഇതുപോലെ തന്നെ നല്ലതാണ് ബ്രസീല്‍ നട്‌സും എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രമേഹം തടയാനും ഭാരം കുറയാനും ഇതും ഗുണകരമാണത്രേ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു