ആരോഗ്യം

കട്ടന്‍ ചായയോ കട്ടന്‍ കാപ്പിയോ ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ കേമം? 

സമകാലിക മലയാളം ഡെസ്ക്

ട്ടന്‍ ചായയും കട്ടന്‍ കാപ്പിയും അമിതമായാല്‍ ദോഷമാണെന്ന് പറയുമെങ്കിലും ഇവ രണ്ടില്‍ ഒരെണ്ണം സ്ഥിരമായി കഴിക്കാത്തവര്‍ കുറവായിരിക്കും. ശരീരഭാരം ക്രമപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ഇവ രണ്ടിനും പ്രത്യേക സ്ഥാനം തന്നെയാണ്. പ്രഭാതത്തിലെ വ്യായാമ ശീലങ്ങള്‍ക്ക് ഊര്‍ജ്ജം പകരും എന്നാതാണ് ഈ പ്രത്യേക സ്ഥാനത്തിന് പിന്നിലെ കാരണം. എന്നാല്‍ കട്ടന്‍ ചായയാണോ കാപ്പിയാണോ ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ പ്രയോജനകരമെന്ന സംശയം മിക്കവരിലുമുണ്ട്. 

ജിമ്മിലും മറ്റുമായി വ്യായാമത്തിന് പോകുന്നവര്‍ പൊതുവെ കട്ടന്‍ കാപ്പിയാണ് വ്യായാമത്തിന് മുമ്പ് ശീലമാക്കുക. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കുറച്ച് സമയത്തേക്ക് ശരീരത്തിന്റെ ഊര്‍ജ്ജം വളരെയധികമായി ഉയര്‍ത്തുമെന്നതുമാണ് ഇതിന് പിന്നിലെ കാരണം.  എന്നാല്‍ പഞ്ചസാരയോ സ്വാദിനായി ചേര്‍ക്കുന്ന മറ്റ് ചേരുവകളോ ഉപയോഗിക്കുന്നത് വിപരീത ഫലത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കഫീനിന്റെ അളവ് കാപ്പിയേക്കാള്‍ വളരെ കുറവാണെങ്കിലും പലരും കട്ടന്‍ ചായ ശീലമാക്കിയിട്ടുണ്ട്. കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് കാപ്പിയില്‍ കുറവാണെന്നതാണ് ഇതിന് പിന്നിലെ കാരണം. ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും കട്ടന്‍ചായ ഉത്തമമാണെന്ന് പല പഠനങ്ങളിലും പറഞ്ഞിട്ടുമുണ്ട്. 

ഇതുകൊണ്ടൊക്കെതന്നെ ഇവയില്‍ ഏതാണ് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം തരുന്നതെന്ന് ചോദിച്ചാന്‍ ഉത്തരം അത്ര എളുപ്പമല്ല. എന്നിരുന്നാളും കഫീനിന്റെ അളവ് ഇരട്ടിയിലധികമായി അടങ്ങിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കട്ടന്‍ കാപ്പിക്ക് ചായയേക്കാള്‍ കൂടുതല്‍ ഫലം തരാനാകുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്