ആരോഗ്യം

ഡയറ്റൊന്ന് മാറ്റിയാല്‍ വിഷാദത്തെ പടിക്ക് പുറത്ത് നിര്‍ത്താം

സമകാലിക മലയാളം ഡെസ്ക്

വിഷാദരോഗത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ചെറിയൊരു ഭക്ഷണക്രമീകരണം മതിയെന്നാണ് ഏറ്റവും പുതിയ പഠനം തെളിയിക്കുന്നത്. സമീകൃതാഹാരം കഴിക്കാത്തവര്‍ വിഷാദത്തിലേക്ക് പെട്ടെന്ന് വഴുതി വീഴാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും മീനുമടങ്ങിയ ഭക്ഷണമാണ് വിഷദത്തെ ചെറുക്കുന്നതിനായി ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ആരോഗ്യകരമായ ഫാറ്റ് നല്‍കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യപടി. മുട്ട, വെണ്ണപ്പഴം, ഒലീവെണ്ണ, ചീസ്, മത്സ്യം ഇവയിലാണ് തലച്ചോറിന് ഊര്‍ജ്ജം പകരുന്ന ഫാറ്റുകളടങ്ങിയിരിക്കുന്നത്. 


ചീര, മറ്റ് ഇലവര്‍ഗ്ഗങ്ങള്‍, ബ്രൊക്കോളി എന്നിവ വൈറ്റമിന്‍ ബി ധാരാളമടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ്. വിഷാദ തീവ്രത കുറയ്ക്കാന്‍ പച്ചനിറത്തിലുള്ള പച്ചക്കറികള്‍ സഹായിക്കുമെന്ന് അടുത്തയിടെ നടത്തിയ പഠനത്തിലും തെളിഞ്ഞിരുന്നു. 


പഴവര്‍ഗ്ഗങ്ങളില്‍ വാഴപ്പഴമാണ് വിഷദത്തെ ചെറുക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നത്. വൈറ്റമിന്‍ ബി 6 ന്റെ 22 ശതമാനം വാഴപ്പഴത്തില്‍ നിന്ന് മാത്രം ലഭിക്കുമെന്നാണ് കണക്ക്. തലച്ചോറിനാവശ്യമായ സെറടോണിന്റെ അളവ് ക്രമീകരിക്കുന്നതിനും പൊട്ടാസ്യം കൃത്യമായ അളവില്‍ നിര്‍ത്തുന്നതിനും വാഴപ്പഴം സഹായിക്കും.

ചിക്കനിലും സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളിലും മൂഡ്‌സ്വിങ്‌സിനെ പായിക്കാന്‍  ശേഷിയുള്ള പ്രോട്ടീനുകള്‍ മതിയായ അളവില്‍ അടങ്ങിയിട്ടുണ്ട്.  ഇതിനും പുറമേ ഒമേഗാ-3 അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നതും വിഷാദരോഗത്തെ അകറ്റി നിര്‍ത്താനും മാനസിക സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാനും സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.

മധുരം, കാപ്പി,ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി കുറയ്ക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. താത്കാലിക ആശ്വാസം കാപ്പിയും മധുരമടങ്ങിയ ഭക്ഷണങ്ങളും നല്‍കുമെങ്കിലും ക്രമേണെ ഭാരം കൂടുന്നതിനും വിഷാദം തീവ്രമാകുന്നതിനും കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ