ആരോഗ്യം

തലച്ചോർ നന്നായി പ്രവർത്തിപ്പിക്കൂ; സ്ലിം ബ്യൂട്ടിയാകൂ

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്ന ആളാണോ നിങ്ങൾ. മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുന്നുണ്ടോ. എങ്കിൽ ഈ വഴിയും പരീക്ഷിച്ചു നോക്കാം. ആത്മനിയന്ത്രണം കൈകാര്യം ചെയ്യുന്ന മസ്തിഷ്ക ഭാ​ഗം കൂടുതലായി പ്രവർത്തിപ്പിച്ചാൽ ശരീരഭാരം കുറയുമെന്നാണ് പഠനങ്ങളിലൂടെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ശരീരഭാരം കുറയുന്നതിന് പ്രധാന കാരണമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നു. 

ശരീരഭാരം കുറയ്ക്കുന്നതിനായി ശ്രമം നടത്തുന്ന 24 പേരിൽ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തൽ. സെൽ മെറ്റബോളിസം എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ആരോ​ഗ്യത്തോടെയിരിക്കാനുള്ള ആ​ഗ്രഹം പോലുള്ള ദീർഘകാല ബോധത്തെ ഉൾക്കൊള്ളാൻ മസ്തിഷ്കത്തിന്റെ ഈ ഭാ​ഗത്തിന് കഴിവുണ്ടെന്ന് കാനഡയിലെ മോണ്ട്റിയൽ ന്യൂറോളജിക്കൽ ഇൻസ്റ്റ്യൂട്ട് ആൻഡ് ഹോസ്പിറ്റലിലെ ​ഗവേഷകൻ അലെയ്ൻ ദാ​ഗർ പറഞ്ഞു. 

പരീക്ഷണത്തിന് വിധേയരാക്കിയവരിൽ മെച്ചപ്പെട്ട ആത്മനിയന്ത്രണത്തിനുള്ള കഴിവുള്ളവരിൽ ശരീരഭാരം നന്നായി കുറയുന്നതായി കണ്ടെത്തി. മാനസിക സമ്മർദ്ദവും മറ്റും അധിക ഭക്ഷണത്തിന് കാരണമാകുന്ന കേസുകളിൽ ആത്മനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചികിത്സകൾ കൂടുതൽ പ്രയോജനം ചെയ്യുമെന്നും പഠനം പറയുന്നു. 

ഇതിനുപുറമേ ലെപ്റ്റിൻ ​ഗ്രിലിൻ എന്നീ ഹോർമോണുകൾ ഭാരം കുറയുന്നതിനനുസരിച്ച് ഭക്ഷണ ക്രമീകരണം സാധ്യമാക്കാൻ ശരീരത്തെ സഹായിക്കുന്നു. ഭാരം കുറയുമ്പോൾ ഈ ഹോർമോണുകളുടെ അളവിൽ വളരെ വേ​ഗത്തിൽ മാറ്റം സംഭവിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ശരീരഭാരം കുറയുന്നതിൽ ആത്മനിയന്ത്രണത്തിനൊപ്പം ഈ ഹോർമോണുകൾക്കും വലിയ പങ്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ