ആരോഗ്യം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക; നീല വെളിച്ചം കണ്ണിന് വില്ലനായി മാറാം

സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്ട് ഫോണില്ലാതെ ഒരു ദിവസം എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല നമുക്ക്. ഇടവേള കിട്ടിയാലുടന്‍ നമ്മള്‍ ഫോണിലേക്ക് തല കുനിക്കും. അങ്ങനെ നോക്കിയിരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തിക്കോളു. കാരണം നിങ്ങളുടെ കാഴ്ചശക്തി ക്രമേണ കുറയുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സ്മാര്‍ട്ട് ഫോണില്‍ നിന്ന് വരുന്ന നീലവെളിച്ചം കണ്ണുകള്‍ക്ക് വില്ലനായി മാറുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാക്യൂലര്‍ ഡിജനറേഷന്‍ എന്ന അസുഖമാണ് ഇതുമൂലം കണ്ണിനുണ്ടാകുന്നത്. മൊബൈല്‍, ടാബ്,ലാപ്‌ടോപ്പ് എന്നിവയിലെ നീലവെളിച്ചം റെറ്റിനയുടെ കോശങ്ങളെ ബാധിക്കുന്നതിലൂടെയാണ് കാഴ്ചശക്തി കുറയുന്നത്. പ്രായമേറിയവര്‍ക്ക് കണ്ടുവരുന്ന മാക്യൂലര്‍ ഡിജനറേഷന്‍ സ്മാര്‍ട്ട് ഫോണിന്റെ വ്യാപനത്തിന് ശേഷമാണ് യുവാക്കളിലും കണ്ടുതുടങ്ങിയതെന്ന് ഗവേഷണം വ്യക്തമാക്കുന്നു. 

ഇതിനെ പൂര്‍ണമായി ചികിത്സിച്ച് മാറ്റുവാനും നിലവില്‍ സാദ്ധ്യമല്ല. അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കുക മാത്രമാണ് പോംവഴി. അനുയോജ്യമായ കണ്ണടകള്‍ ധരിച്ചും, മൊബൈലിലെ ഐ കംഫര്‍ട്ട് ഓപ്ഷനില്‍ മാറ്റം വരുത്തിയും നീലവെളിച്ചത്തില്‍ നിന്ന് രക്ഷനേടാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം