ആരോഗ്യം

'വെള്ളം കുടിച്ചാല്‍ മരിക്കുമോ?' ; മനുഷ്യന്മാരെ പറ്റിക്കാന്‍ ദേ ഇത്ര സമയം മതി; വ്യത്യസ്തമായ ബോധവല്‍ക്കരണവുമായി ഒരു ഡോക്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ഛര്‍ദ്ദി, മാനസികാസ്വാസ്ഥ്യം, ക്ഷീണം, വിശപ്പില്ലായ്മ, അപസ്മാരം, മരണം.  ആശുപത്രിയില്‍ വ്യാപാകമായി ഉപയോഗിക്കുന്ന ഒരു ദ്രാവകത്തിന്റെ സൈഡ്ഇഫക്റ്റാണിത്. ഒരു എലിയെ കൊല്ലാന്‍ നൂറ് മില്ലി മാത്രം അത് ആവശ്യമുള്ളപ്പോള്‍ നവജാത ശിശുക്കള്‍ക്ക് മരുന്നിലൂടെയും ഇഞ്ചക്ഷനിലൂടെയും ഇത് നല്‍കുന്നു. എന്താണ് ഈ ദ്രാവകം എന്നറിയാമോ, ജലം. ഒരു ദിവസം ഈ ദ്രാവകമില്ലാതെ തള്ളിനീക്കാനാവാത്ത നമ്മളോട് ഇതിന്റെ ദോഷവശങ്ങള്‍ പറഞ്ഞാല്‍ എന്തായിരിക്കും മറുപടി. ആരെങ്കിലും പറയുന്നത് കേട്ട് നമ്മള്‍ വെള്ളം കുടി അവസാനിപ്പിക്കുമോ? 

മരുന്നുകള്‍ ഉപയോഗിക്കരുതെന്നും മറ്റും അഹ്വാനം ചെയ്ത് നിരവധി വ്യാജന്മാര്‍ രംഗത്ത് വരുന്നതിന് ഇടയില്‍ ഒരു ഡോക്റ്ററുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ദേ ഇങ്ങനെയും ബോധവല്‍ക്കരണം നടത്താം എന്നാണ് ഡോ. തോമസ് കാണിച്ചു തരുന്നത്. മെഡിവഴിപാട് എന്ന ഫേയ്‌സ്ബുക് പേജിലൂടെയാണ് തോമസ് തന്റെ വീഡിയോ പങ്കുവെച്ചത്. 

ആശുപത്രിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന അതീവ അപകടകാരിയായ ദ്രാവകത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വളരെ ഗൗരവത്തോടെ മരണത്തിന് വരെ കാരണമാകുന്ന ദ്രാവകം വെള്ളമാണെന്ന് പറയുന്നത് കേട്ടാല്‍ ആരായാലും ഒന്നു ഞെട്ടും. വെള്ളത്തിന് പകരമായി മറ്റെന്തെങ്കിലും ഉപയോഗിക്കേണ്ടി വരുമോ എന്ന സംശയം പോലും കേള്‍ക്കുന്നവര്‍ക്ക് തോന്നും. ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിക്കാം, ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ മതി എന്നു കൂടി കേള്‍ക്കുന്നതോടെ സംഭവം സത്യമാണെന്ന് ഒരു വിഭാഗം ഉറപ്പിക്കും. ഈ വ്യാജന്മാര്‍ എങ്ങനെയാണ് വാചകമടിയിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. 

ജീവന്‍ നിലനിര്‍ത്തുന്ന പച്ചവെള്ളത്തെ വരെ വിഷമുള്ളതാക്കി സൈഡ് ഇഫക്റ്റ് പറഞ്ഞ് പേടിക്കാന്‍ വളരെ എളുപ്പമാണ്. അതിനാല്‍ കുറച്ച് കോമണ്‍സെന്‍സ് ഉപയോഗിച്ചാല്‍ ശരിയും തെറ്റും മനസിലാക്കാനാവുമെന്നാണ് തോമസ് പറയുന്നത്. ഏത് സാധനമായാലും ഒരു പരിധി കഴിഞ്ഞാല്‍ വിഷമാവാം.അതുപോലെയാണ് മരുന്നുകളുടേയും കാര്യവും. ആവശ്യം വന്നാല്‍ ഡോക്റ്റര്‍ പറയുന്ന അളവില്‍ കൃത്യമായി കഴിച്ചാല്‍ ചെറിയ ചെറിയ സൈഡ് ഇഫക്റ്റുകളേക്കാള്‍ വലിയ ഗുണങ്ങളെ ഉണ്ടാവുകയൊള്ളൂ. കോമണ്‍സെന്‍സ്് കുറച്ചു ഉപയോഗിച്ച് പറ്റിക്കപ്പെടാന്‍ നിന്നു കൊടുക്കണമെന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു