ആരോഗ്യം

'കുറച്ചൊക്കെ മദ്യപാനം കുഴപ്പമില്ല, ആരോഗ്യത്തിന് നല്ലതല്ലേ?', അല്ലെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

ചെറിയ അളവിലെന്നല്ല ഒരളവിലുമുള്ള മദ്യപാനവും സുരക്ഷിതമല്ലെന്ന് പഠനം. പ്രതിവര്‍ഷം സംഭവിക്കുന്ന 2.8ദശലക്ഷം മരണങ്ങള്‍ക്കും കാരണം മദ്യപാനമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 15-നും 49-നും ഇടയില്‍ പ്രായമുള്ളില്‍ പത്തില്‍ ഒരാള്‍ മരിക്കുന്നത് ബിയര്‍, വൈന്‍, ലിക്കര്‍ എന്നിവയിലടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥം മൂലമാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

എന്നാല്‍ സ്ത്രീകളില്‍ ഹൃദയധമനികളെ സംരക്ഷിക്കാന്‍ മദ്യപാനം ഗുണകരമാണെന്നും പഠനത്തില്‍ പറയുന്നു. 15നും- 49നും ഇടയില്‍ പ്രായമുള്ളവരില്‍ ക്ഷയം, റോഡപകടങ്ങള്‍, സ്വയം അപായപ്പെടുത്താനുള്ള ശ്രമം എന്നിവ മദ്യപാനവുമായി ബന്ധപ്പെട്ട മരണകാരണങ്ങളാണെന്ന് പഠനം ചൂണ്ടിക്കാട്ടി. 50ന് മുകളില്‍ പ്രായമുള്ളവരില്‍ മദ്യപാനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മരണകാരണം അര്‍ബുദമാണ്. 

ലോകത്തെ പ്രമുഖ മദ്യ നിര്‍മാതാക്കളായ സ്മിര്‍നോഫ് വോഡ്കയും വിസ്‌കിയുമൊക്കെ മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്ന രീതിയില്‍ ദീര്‍ഘനാളായി പ്രചരണം നടത്തുന്നുണ്ട്. 'ഡ്രിങ്ക് ലെസ്സ് ബട്ട് ബെറ്റര്‍' എന്ന പ്രയോഗത്തിലൂടെ സാധാരണക്കാരിലേക്കും വലിയ ബ്രാന്‍ഡുകള്‍ സ്വീകാര്യമാക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മദ്യ ഉപയോഗിക്കുന്നതിന് സുരക്ഷിതമെന്ന് വിളിക്കാവുന്ന യാതൊരു അതിര്‍വരമ്പുകളും ഇല്ലെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

മുമ്പ് നടത്തിയിട്ടുള്ള 700ഓളം പഠനങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനമാണ് പുതിയ കണ്ടെത്തലിലേക്കെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മദ്യപാനികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളവരാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി. 2016ലെ കണക്കുകള്‍ പ്രകാരം ഒരു ശരാശരി റൊമാനിയന്‍ സ്വദേശി ദിവസം 8.2ബോട്ടില്‍ ബിയര്‍ അകത്താക്കും. ലാന്‍സെറ്റ് മീഡിയ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ