ആരോഗ്യം

ഒടുവില്‍ ആ രഹസ്യം കണ്ടെത്തി ; സൗന്ദര്യം കൂട്ടുന്നതും ചില 'ജീനുകള്‍', ബ്യൂട്ടിസ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞെന്ന് ഗവേഷകര്‍

സമകാലിക മലയാളം ഡെസ്ക്

സ്വന്തമായി ഒന്നിലേറെ 'ബ്യൂട്ടീഷ്യന്‍'മാരെയും കൊണ്ടാണ് മനുഷ്യര്‍ ജീവിക്കുന്നതെന്നാണ് യുഎസിലെ വിസ്‌കോസിന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ശരീരത്തിലുള്ള ചില ജീനുകളാണ് സൗന്ദര്യത്തെ നിര്‍ണയിക്കുന്നതെന്നും ഇവയെ തിരിച്ചറിഞ്ഞതായും ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജീനുകളിലാണ് മുഖത്തിന്റെ ഭംഗിയും ശരീരത്തിന്റെ ഘടനയും തീരുമാനിക്കുന്ന ബ്യൂട്ടീസ്‌പോട്ടുകള്‍ ഒളിഞ്ഞിരിക്കുന്നത്. 

സ്ത്രീകളിലും പുരുഷന്‍മാരിലും ഈ ജീനുകളുടെ സ്വാധീനം വ്യത്യാസപ്പെട്ടാണ് ഇരിക്കുന്നത്. ഓരോ വ്യക്തികളിലും ജീനുകള്‍ വ്യത്യസ്തമായതിനാലാണ് ചിലര്‍ക്ക് കുറച്ച് കൂടുതല്‍ ഭംഗി തോന്നിക്കുന്നതെന്നും പഠനം പറയുന്നു. മുഖ സൗന്ദര്യത്തിന് പുറമെ സ്ത്രീകളുടെ ആകാര ഭംഗി നിര്‍ണയിക്കുന്നതും പുരുഷന്‍മാരിലെ കൊളസ്‌ട്രോളിനെ ക്രമീകരിച്ച് ഫിറ്റാക്കുന്നതുമാണ് ഈ ജീനുകളുടെ പ്രധാന ജോലി.

ഒരേ പ്രായത്തിലും പ്രദേശത്തുമുള്ള സ്ത്രീ-പുരുഷന്‍മാരെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. തുടര്‍ പഠനങ്ങള്‍ വലിയ ഗ്രൂപ്പുകളില്‍ നടത്താനാണ് ഗവേഷകരുടെ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു